Header

ലൈഫ് മിഷൻ കുടുംബസംഗമം – നഗരസഭയെ അഭിനന്ദിച്ച് കെ വി അബ്ദുൾഖാദർ എംഎൽഎ 

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ലൈഫ് മിഷൻ മുഖേന ഭവന നിർമ്മാണം പൂർത്തീകരിച്ച 444 ഗുണഭോക്താക്കൾക്ക് ജീവനോപാധികൾ ലഭ്യമാക്കുന്നതിന് വേണ്ടി ചാവക്കാട് നഗരസഭ കുടുംബസംഗമവും അദാലത്തും നടത്തി. തിരുവത്ര ടി. എം മഹൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കെ. വി. അബ്ദുൾഖാദർ എംഎൽഎ നിർവഹിച്ചു. അതോടൊപ്പം കുടുംബ സംഗമത്തിനെത്തിയ 444 കുടുംബങ്ങൾക്കും നഗരസഭ സമ്മാനങ്ങൾ നൽകിയതിനെ എംഎൽഎ അഭിനന്ദിച്ചു. നഗരസഭയിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം 920 കുടുംബങ്ങൾക്കാണ് ഭവന നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. അതിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച് താമസമാക്കിയ 444 ഗുണഭോക്താക്കളുടെ കുടുംബസംഗമമാണ് നടന്നത്. ജീവനോപാധികൾ നേടുന്നതിനായി കുടുംബ സംഗമത്തിനും അദാലത്തിനെത്തിയ ഗുണഭോക്താക്കൾക്ക് നഗരസഭ സമ്മാനം നൽകിയത് കൗതുകമായി. ഏറ്റവും വേഗത്തിൽ ഭവന നിർമ്മാണം പൂർത്തിയാക്കിയ കുടുംബങ്ങൾക്ക് മുൻപും നഗരസഭ സമ്മാനങ്ങൾ നൽകി അനുമോദിച്ചിരുന്നു.
ഉയർന്ന ജീവിത സൗകര്യവും ജീവനോപാധിയും ഉറപ്പാക്കുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതിയാണ് ലൈഫ് മിഷൻ. വീടിനൊപ്പം ഗുണഭോക്താക്കളുടെ ജീവിതോപാധികളിലേക്ക് കൂടി വഴി തുറന്ന് വിവിധ വകുപ്പുകളുടെ സ്റ്റാളുകളോടെ അദാലത്തും കുടുംബ സംഗമത്തിൽ സംഘടിപ്പിച്ചു. ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, ബാങ്ക് സേവനങ്ങൾ, കൃഷി, ആരോഗ്യം, കുടുംബശ്രീ, ഐ.ടി വനിതാ ശിശു വികസന ക്ഷേമ വകുപ്പ് തുടങ്ങി പതിനെട്ടോളം വകുപ്പുകളുടെ സേവനമാണ് ചാവക്കാട് നഗരസഭ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയത്.
നഗരസഭാ ചെയർമാൻ എൻ. കെ. അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ എം. ഷമീർ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ വകുപ്പുകളുടെ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. എച്ച് സലാം, എം. ബി രാജലക്ഷ്മി, എ. എ മഹേന്ദ്രൻ, സഫൂറ ബക്കർ, എ. സി ആനന്ദൻ, സി ഡി എസ് ചെയർമാൻ പ്രീജ ദേവദാസ് എന്നിവർ പങ്കെടുത്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് സ്വാഗതവും ടോണി നന്ദിയും പറഞ്ഞു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/01/life-mission-family-meet-chavakkad.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Comments are closed.