ചാവക്കാട് : മഹല്ല് കോർഡിനേഷൻ കമ്മിറ്റി യുടെ ബാനറിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ മണത്തല മഹല്ല് കമ്മിറ്റയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തതായി വെളിപ്പെടുത്തൽ.
മണത്തല മഹല്ല് ഖത്തീബ് കമറുദ്ധീൻ ബാദ്ഷ തങ്ങൾ, മുതുവട്ടൂർ ഖത്തീബ് സുലൈമാൻ അസ്ഹരി, കോണ്ഗ്രസ് നേതാവ് ഫിറോസ് പി തൈപ്പറമ്പിൽ, സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തെക്കുംപുറം, കെ വി അലിക്കുട്ടി, മുനീർ ഹിപ്പീസ് തുടങ്ങി മുപ്പതോളം പേർക്കെതിരെയാണ് ചാവക്കാട് പോലീസ് കേസെടുത്തിട്ടുള്ളത്.
പ്രതിഷേധം സംഘടിപ്പിച്ചതിനല്ല ഗതാഗത തടസ്സം വരുത്തിയതിനാണ് കേസുടുത്തിട്ടുള്ളതെന്നു പോലീസ് വ്യക്തമാക്കി.
ഡിസംബർ പതിനാലിനാണ് വിവിധ മഹല്ലുകളുടെ കൂട്ടായ്മയിൽ മണത്തലയിൽ നിന്നും ചാവക്കാട്ടേക്ക് കൂറ്റൻ റാലി സംഘടിപ്പിച്ചത്.