മന്ദലാംകുന്ന് സ്‌കൂളിൽ ജീവിത നൈപുണ്യ ത്രിദിന ക്യാമ്പ് തുടങ്ങി
പുന്നയൂർ: മന്ദലാംകുന്ന് ഗവ:ഫിഷറീസ് യൂ.പി സ്‌കൂളിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ത്രിദിന ക്യാമ്പ് ജീവിത നൈപുണ്യ (life skill ) ക്രാഫ്റ്റ് 22 ന്റെ ഉദ്ഘാടനം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ നിർവ്വഹിച്ചു.
ജീവിത നൈപുണ്യങ്ങൾ സ്വായത്തമാക്കുന്നതിനും അത് ജീവിതത്തിൽ നേടാൻ കഴിയുംവിധം പരിശീലിപ്പിക്കുന്നതിന്,
കൃഷി, ആഹാരം, വീട്ടുപകരണ നിർമ്മാണം, കളിപ്പാട്ട നിർമ്മാണം, കരവിരുത് എന്നീ അഞ്ച്
വ്യത്യസ്തമായ മേഖലകളിലായി ഏഴാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട നാൽപ്പത്തിയൊന്ന് വിദ്യാർത്ഥികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
വൈസ് പ്രസിഡണ്ട് സെലീന നാസർ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, ഹരിത കേരളം, ശാസ്ത്ര രംഗം, ബി.ആർ.സി ചാവക്കാട് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ മെയ് പതിനേഴിന് ആരംഭിച്ചു പത്തൊമ്പതിനാണ് സമാപിക്കുന്നത്.
ചാവക്കാട് ബി.ആർ.സി റിസോഴ്സ് പേഴ്സൺ ഷിജി ടീച്ചർ പദ്ധതി വിശദീകരണം നടത്തി. പുന്നയൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ
എ.കെ വിജയൻ, പി.ടി.എ പ്രസിഡണ്ട് വി സമീർ, എം.പി.ടി.എ പ്രസിഡണ്ട് സ്മിത മണികണ്ഠൻ, ഒ.എസ്.എ പ്രസിഡണ്ട് പി.എ നസീർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
സംഘാടക സമിതി ചെയർമാൻ അസീസ് മന്ദലാംകുന്ന് സ്വാഗതവും കൺവീനർ പി.ടി ശാന്ത ടീച്ചർ നന്ദിയും പറഞ്ഞു.
ക്യാമ്പിന്റെ സമാപന ദിവസം ക്യാമ്പിൽ വിദ്യാർത്ഥികൾ നിർമിച്ച വസ്തുക്കളുടെ പ്രദർശനവും നടക്കും.
Comments are closed.