ചാവക്കാട് :  ലൈറ്റ്, സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ചാവക്കാട് മേഖലാ പ്രഥമസമ്മേളനം സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണല്‍ ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ പ്രസിഡന്റ് എ.എല്‍. ആന്റോ അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് റഹീം കുഴിപ്പുറം, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എച്ച്. ഇക്ബാല്‍, മേഖലാ ജനറല്‍ സെക്രട്ടറി പി.സി. ഹൈദ്രോസ,് ജനറല്‍ കണ്‍വീനര്‍ വി.എല്‍. ജോയി, വൈസ് പ്രസിഡന്റ് കെ.വി. നിഷാദ്, പബ്‌ളിസിറ്റി കണ്‍വീനര്‍ ബാബുപോള്‍, സി.വി. ലോറന്‍സ്, എം.ആര്‍. രാജശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി ചാവക്കാട് നഗരം മുഴുവന്‍ വൈദ്യുതി ദീപങ്ങളാല്‍ അലങ്കരിച്ചത് പുത്തന്‍ അനുഭവമായി.