ചാവക്കാട് : ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ചാവക്കാട് മേഖല കണ്‍വന്‍ഷന്‍ ചാവക്കാട് പഞ്ചാരമുക്ക് ഐ എം എ ഹാളില്‍ നടന്നു. തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ബഷീര്‍ പവ്വര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ടും, ജില്ലാ ട്രഷററുമായ ആന്റോ പാലയൂര്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കോഡിനേറ്റര്‍ രാജീവ് കുറവിലങ്ങാട് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ടഷറര്‍ പി എച്ച് ഇക്ബാല്‍, നാഷണല്‍ എക്‌സി.കമ്മിറ്റി അംഗം തമ്പി, തൃശൂര്‍ ജില്ലാ സെക്രട്ടറി ബിജു രാഗം, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബാവ സാലിഹ്, മലപ്പുറം ജില്ലാ സെക്രട്ടറി സംഗീത്, പാലക്കാട് ജില്ലാ സെക്രട്ടറി രവി പുഴക്കല്‍, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അരുണ്‍കുമാര്‍, മലപ്പുറം ജില്ലാ ജോ: സെക്രട്ടറി സലീം വളാഞ്ചേരി, കൊടുങ്ങല്ലൂര്‍ മേഖല സെക്രട്ടറി വേണു, തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം സുശീലന്‍, സണ്ണി, മേഖല സെക്രട്ടറി ഹൈദ്രോസ് എന്നിവര്‍ പ്രസംഗിച്ചു.