സാഹിത്യ വായന ജീവിതത്തെ ശരിയായ ദിശയിലേക്ക് നയിക്കും: ശിഹാബുദ്ദീൻ പൊയ്ത്തും കടവ്

ചാവക്കാട് : സാഹിത്യ വായന നമ്മുടെ അക കണ്ണുകൾ തുറക്കുന്നതും കാഴ്ച്ചകളെ വിപുലമാക്കുന്നതും ജീവിതത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതുമാണെന്ന് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്ത്തും കടവ് അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകൾക്കപ്പുറം ജീവിച്ചു മരിച്ച മനുഷ്യരോടൊപ്പം ജീവിക്കാൻ ഉന്നത സാഹിത്യ സൃഷ്ടികൾ നമുക്കവസരമൊരുക്കുന്നു കലയിലും സാഹിത്യത്തിലും നല്ല അഭിരുചിയുള്ള ഒരധ്യാപകനെ ലഭിക്കുകയെന്നതാണ് പത്താം ക്ലാസ്സ് വിദ്യാഭ്യാസത്തിനുള്ളിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കാവുന്ന ഒരു മഹാഭാഗ്യം. പുസ്തകങ്ങളിൽ നിന്നും പൊതു വായനയിൽ നിന്നും സമൂഹം അകന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഓരോ വീട്ടിലും ഒരു കൊച്ചു ലൈബ്രറി സൃഷ്ടിക്കാൻ നമ്മൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ചാവക്കാട് ലിറ്ററേച്ചർ ഫോറം സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്റ്റിൽ ‘കാലവും സർഗാത്മകതയും’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഷ്റഫ് കാനാപ്പുള്ളി, എം. കെ. നൗഷാദലി, ടി. എസ്. നിസാമുദ്ദീൻ, അഹമ്മദ് മൊയിനുദ്ദീൻ, നൗഷാദ് തെക്കുംപുറം, ഷൈബി വത്സൻ, ഹബ്റൂഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Comments are closed.