സർലീന തീയേറ്ററിന്റെ ഓർമ്മകൾ പങ്കുവെക്കാൻ നാട്ടുകാർ ഒത്തു കൂടി

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here call or WhatsApp – +919745223340 +919946054450

ചാവക്കാട് : ദീർഘാകാലം ചാവക്കാട് നിലനിന്നിരുന്ന സർലീന തീയേറ്ററിന്റെ ഓർമ്മകൾ പങ്കുവെക്കാൻ നാട്ടുകാർ ഒത്തു കൂടി. ഇപ്പോൾ ചാവക്കാട് എംകെ സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടം മുൻപ് സർലീന തീയേറ്റർ ആയിരുന്നു. ഒരു കാലത്ത് അഞ്ചു സിനിമാ തീയേറ്ററുകൾ ഉണ്ടായിരുന്ന ചാവക്കാട് ഇന്ന് ഒരു തിയേറ്റർ പോലും ഇല്ല.
എം.കെ സൂപ്പർ മാർക്കറ്റിന്റെ എം.ഡി ഷാനവാസിന്റെ നേതൃത്വത്തിലാണ് പഴയ സർലീന തീയേറ്ററിന്റെ ഓർമ്മകൾ പങ്കുവെക്കുവാൻ പ്രദേശവാസികളുടെ യോഗം ചേർന്നത്.
മുബാറക്ക് ഇമ്പാർക്ക് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐടി പോസ്റ്റിംഗ് ഡിപ്പാർട്ട്മെന്റ് ഹെഡ് റഹീം സ്വാഗതവും മാനേജർ രാജൻ നന്ദിയും പറഞ്ഞു. എം കെ സ്ഥാപനങ്ങളുടെ ഉടമ പരേതനായ അബ്ദുല്ല സാഹിബിനെ യോഗത്തിൽ അനുസ്മരിച്ചു.
ലിയാഖത്ത് ചാവക്കാട്, റസാഖ് താജാമാൾ, ജാഫർ കണ്ണാട്ട്, നൗഷാദ് തെക്കുംപുറം, ഷാഹുൽ, ഫസലു സിംഗം, മൊയ്തീൻ ഷാ, നജീബ് വഞ്ചി കടവ്, ഹാഷിം സിത്താര, റാഫി ചന്ദ്രിക റിപ്പോർട്ടർ തുടങ്ങിയവർ പഴയ തീയേറ്ററിനെ അനുസ്മരിച്ചു സംസാരിച്ചു. വിപുലമായ മറ്റൊരു യോഗം ചേർന്ന് ഒരു കൂട്ടായ്മക്ക് രൂപം നല്കി ഭാരവാഹികളെ തിരഞ്ഞെടുക്കും.

Comments are closed.