mehandi new

ലോക്കപ്പ് മർദനം – പത്തുവർഷത്തിന് ശേഷം സി ഐ ഫർഷാദിനെതിരെ കേസെടുത്തു

fairy tale

ചാവക്കാട്: ലോക്കപ്പിലിട്ടു മർദിച്ച പോലീസുകാർക്കെതിരെ പത്തു വർഷത്തെ നീണ്ട നിയമ പോരാട്ടത്തിനുശേഷം വിജയം.
ഇപ്പോൾ തൃശൂർ വെസ്റ്റ് സി. ഐ. ആയി പ്രവർത്തിക്കുന്ന ടി. പി. ഫർഷാദ്, സി.പി. ഒ.സുധീഷ് എന്നിവർക്കെതിരെ ചാവക്കാട് ജൂഡിഷണൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാർ കേസെടുത്തു.

planet fashion

തളിക്കുളം വില്ലേജ് എടശ്ശേരി ദേശത്തു ഓട്ടോ തൊഴിലാളി ആയ കൊല്ലാറ സന്തോഷിനെ 2013 കാലഘട്ടത്തിൽ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ്. ഐ ആയിരുന്ന ഫർഷാദ്, സുധീഷും മറ്റു പോലീസുകാരും ചേർന്ന് കസ്റ്റഡിയിലെടുത്തു മർദ്ധിക്കുകയും തുടർന്നു കള്ളകേസിൽ കുടുക്കുകയും ചെയ്‌തെന്ന കേസിലാണ് കോടതി കേസെടുത്തത്.

05/10/2013 ന് രാത്രി 10 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഓട്ടം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന സന്തോഷിനെ അകാരണമായി കസ്റ്റയിലെടുത്ത് പ്രതികൾ ലാത്തി ഉപയോഗിച്ചും മറ്റും അതിക്രൂരമായി മർദിച്ചവശനാക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടിലെ സാമൂഹ്യ പ്രവർത്തകരടക്കം ഇടപെട്ടെങ്കിലും
സന്തോഷിനെ പ്രതികൾ
കള്ളക്കേസിൽ കുടുക്കിയിരുന്നു . പരുക്കിനെ തുടർന്ന് 4 ദിവസം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട സന്തോഷിന് പിന്നീട് ജോലിക്ക് പോകുന്നതിന്
ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലം സാധിക്കാതെ വന്നതായി പറയുന്നു. തുടർന്ന് അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളി മുഖാന്തിരം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു.
പരാതി ബോധ്യപ്പെട്ടതിൽ കോടതി കേസെടുത്ത് പോലീസുകാരായ പ്രതികളോട് കോടതിയിൽ ഹാജരാവണമെന്നാവശ്യപ്പെട്ട് സമൻസ് അയക്കുകയായിരുന്നു.

Jan oushadi muthuvatur

Comments are closed.