mehandi new

അപകടകരമാം വിധം ഉയരത്തില്‍ ചരക്ക് കയറ്റിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു

fairy tale

ചാവക്കാട്: ദേശീയ പാതയില്‍ അപകടകരമാം വിധം ഉയരത്തില്‍ ചരക്ക് കയറ്റിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. വിവരമറിയിച്ച് മണിക്കൂറുകള്‍ കാത്തിരുന്നിട്ടും പൊലീസത്തെിയില്ലെന്നാക്ഷേപം.
ദേശീയ പാത 17ല്‍ അകലാട് മൂന്നയിനി സെന്ററിലാണ് നാട്ടുകാര്‍ രണ്ട് ചരക്ക് ലോറികള്‍ തടഞ്ഞത്. ശനിയാഴ്ച്ച രാവിലെ 9 ഓടെയാണ് സംഭവം. 3.8മീറ്റര്‍ എന്ന മോട്ടോര്‍ വാഹന വകുപ്പ് അനുവദിച്ചതിനേക്കാള്‍ ഉയരത്തില്‍ ചരക്കു കയറ്റിയ വാഹനം ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് പോകുന്നത്. റോഡിനു കുറുകെ കെട്ടിയ സ്വകാര്യ ടെലിവിഷന്‍ കമ്പനികളുടെ കേബിളുകള്‍ പൊട്ടിച്ചായിരുന്നു വാഹനങ്ങളുടെ സഞ്ചാരം. മൂന്നയിനിയിലെത്തിയതോടെ വാഹനങ്ങള്‍ ആടിയുലയുന്നത് കണ്ട് നാട്ടുകാര്‍ പിന്തുര്‍ന്നാണ് തടഞ്ഞു നിര്‍ത്തിയത്. റോഡിനു കുറുകെയുള്ള 11 കെ.വി വൈദ്യുതി ലൈനില്‍ തട്ടിയിരുന്നെങ്കില്‍ ലോറിയുള്‍പ്പടെ കത്തിപ്പോകും വിധമാണ് ഉയരത്തില്‍ സാധനങ്ങള്‍ കെട്ടിപ്പൊതിഞ്ഞിരുന്നത്. ലോറികള്‍ തടഞ്ഞ വിവരം വടക്കേക്കാട് പൊലീസില്‍ അറിയിച്ചെങ്കിലും വൈകുന്നേരം വരെ ആരുമത്തെിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വാഹന വകുപ്പ് നിയമമനുസരിച്ച് 3.8 മീറ്റര്‍ ഉയരത്തില്‍ മാത്രം ചരക്കുകള്‍ കയറ്റേണ്ടിത്ത് 5.30 മീറ്ററോളമാണ് ചരക്ക് കെട്ടി വെച്ചിട്ടുള്ളത്. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒതുക്കി കെട്ടിയാണ് വാഹനം യാത്ര തുടര്‍ന്നത്. എന്നാല്‍ അപ്പോഴും 4.30 മീറ്റര്‍ ഉയരത്തിലാണ് സാധനങ്ങള്‍ കെട്ടിയിരുന്നത്.

Jan oushadi muthuvatur

Comments are closed.