mehandi new

ചാന്ദ്ര ദിനാഘോഷം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ചാന്ദ്ര ദിനത്തോടനുബന്ധിച്ച് എടക്കഴിയൂർ ആർ.പി.എം.എം യു പി സ്കൂളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുൽ സലീം റ്റി.എം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ഉണ്ടാക്കികൊണ്ടു വന്ന പലതരത്തിലുള്ള സ്പെയ്സ് ഉപകരണങ്ങളുടെ പ്രദർശനവും വിദ്യാർത്ഥികളുടെ ചാന്ദ്രദിന പ്രഭാഷണവും പ്രച്ഛന്ന വേഷ മത്സരവും സംഘടിപ്പിച്ചു.ചന്ദ്രനെ കുറിച്ചുള്ള പാട്ടുകളും ഡാൻസും അവതരിപ്പിച്ചു. വിജയികൾക്ക് ഹെഡ്മിസ്ട്രസ് സബന ടീച്ചർ സമ്മാനം നൽകി. പിടിഎ വൈസ് പ്രസിഡണ്ട് സുമയ്യ പ്രോഗ്രാം കോഡിനേറ്റർമാരായ സ്നേഹ ടീച്ചർ പ്ലാനി ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ഫോട്ടോ Moon day celebration edakkazhiyur ചാന്ദ്ര ദിനത്തോടനുബന്ധിച്ച് എടക്കഴിയൂർ ആർ.പി.എം.എം യു പി സ്കൂളിൽ സംഘടിപ്പിച്ച റോക്കറ്റ് നിർമാണ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു ചാന്ദ്രദിനാഘോഷം

Macare 25 mar

Comments are closed.