Header

ചാവക്കാട് സ്റ്റേഷനു മുന്നില്‍ തെരുവുനായ ആക്രമണം പൊലീസുകാരനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു

ചാവക്കാട് : ചാവക്കാട് പോലീസ് സ്റ്റേഷനു മുന്നില്‍ തെരുവുനായ ആക്രമണം പൊലീസുകാരനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.
പൊലീസ് സേ്റ്റഷനുമുന്നില്‍ തെരുവുനായയുടെ പരാക്രമത്തില്‍ ഒരു പൊലീസുകാരനടക്കം നാലുപേര്‍ക്കാണ് കടിയേറ്റത്. ബുധനാഴ്ച്ച വൈകുന്നേരം നാലു മുതല്‍ ആറുവരെയാണ് പൊലീസ് സേ്റ്റഷനു മുന്നില്‍ തെരുവുനായ പരാക്രമം കാട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം കണ്ട് രോഷാകുലരായ നാട്ടുക്കാര്‍ നായയെ അടിച്ചു കൊന്നു. പൊലീസ് സേ്റ്റഷനു സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ അടുത്തിടെ പ്രസവിച്ചു കിടന്നിരുന്ന പട്ടിയാണ് പരാക്രമം കാണിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസ് സേ്റ്റഷന്‍ കൂടാതെ ചാവക്കാട് താലൂക്ക് ഓഫീസ്, സബ്ജയില്‍, രജിസ്ട്രാപ്പീസ് എന്നിവയുടെ പരിസരങ്ങളില്‍ നിരവധി തെരുവു നായ്ക്കള്‍ തമ്പടിച്ചിട്ടുണ്ട്. പലതിനും ജീവനക്കാര്‍ കഴിച്ച ഭക്ഷണാവശിഷ്ടം ലഭിക്കുന്നതിനാലാണ് ഇവിടം വിട്ട് പോകാത്തത്. ഈ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ ഭയന്ന് നില്‍ക്കുന്നതു പതിവാണ്.
തീരമേഖലയില്‍ തെരുവുനായ, പൂച്ച, എലി എന്നിവ കടിച്ച് ഇരുപതിലേറെ പേര്‍ ചാവക്കാട് താലൂക്കാശുപത്രിയില്‍ ബുധനാഴ്ച്ച മാത്രം ചികില്‍സതേടിയെത്തെിയിട്ടുണ്ട്. അടുത്തയിടെയായി ദിവസവും ശരാശരി പത്തിലധികം പേര്‍ തെരുവുനായ കടിച്ച് ചികില്‍സ തേടിയെത്താറുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചേന്ദമംഗലം , ബ്ളാങ്ങാട് ബീച്ച്, തിരുവത്ര എന്നിവിടങ്ങളില്‍ നിന്നാണ് തെരുവുനായ കടിയേറ്റ് കൂടുതല്‍ പേരും ചികില്‍സ തേടിയെത്തിയത്. അകലാട്, മണത്തല, വടക്കേക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് പൂച്ചകളുടെ കടിയേറ്റ് നിരവധി പേര്‍ ചികില്‍സ തേടിയെത്തിയത് .

ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നില്‍ വിശ്രമുക്കുന്ന തെരുവ് നായ്ക്കള്‍
ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നില്‍ വിശ്രമുക്കുന്ന തെരുവ് നായ്ക്കള്‍
thahani steels

Comments are closed.