തിരുവത്രയിൽ ഭ്രാന്തൻ കുറുക്കൻ; രണ്ടുപേർക്ക് കടിയേറ്റു – പോത്തിനെയും ആക്രമിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ നാലാം വാർഡ് തിരുവത്ര കുഞ്ചേരിയിൽ കുറുക്കന്റെ (jackal) ആക്രമണം. രണ്ടുപേർക്ക് കടിയേറ്റു. പോത്തിന് നേരെയും ആക്രമണം. തിരുവത്ര ശിവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കാട്ടിശേരി രമണി (68), പെരിങ്ങാട് ഗോപി (67) എന്നിവർക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച്ച രാവിലെയും ഉച്ചതിരിഞ്ഞുമാണ് കുറുന്റെ ആക്രമണമുണ്ടായത്. രമണിയുടെ കാൽതണ്ടയിലും ഗോപിയുടെ കയ്യിലുമാണ് കടിയേറ്റത്. ഇരുവരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവീട്ടുതറയിൽ സത്യന്റെ പോത്തിനും കുറനരിയുടെ ആക്രമണത്തിൽ പരിക്കേറ്റു. പരിസരത്തുള്ള പറമ്പിൽ ഒരു കുറു നരിയെ ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതായി വാർഡ് കൗൺസിലർ അൻവർ പറഞ്ഞു.

Comments are closed.