Header

മദ്രസ പ്രവേശനോത്സവം

എടക്കഴിയൂര്‍: അന്‍സാറുല്‍ ഇസ്ലാം മദ്റസ എടക്കഴിയൂര്‍ ആറാം കല്ല് ബ്രാഞ്ചിലെ പുതിയ അദ്ധ്യയന വര്‍ഷത്തെ നവാഗത കുരുന്നുകളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. ബശീര്‍ ഫൈസി ദേശമംഗലം കുട്ടികളോട് സംസാരിച്ചു. അബൂബക്കര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷനായി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മുഹമ്മദലി, മരക്കാര്‍ ഹാജി, ആലുങ്ങല്‍ ബക്കര്‍, ഷറഫു പുളിക്കല്‍, ഷാഹു, സലീം, കെ.എ. ബഷിര്‍ എന്നിവര്‍ സംബന്ധിച്ചു.
കടപ്പുറം: അഞ്ചങ്ങാടി തന്‍വീറുല്‍ ഇസ്ലാം മദ്റസ സംഘടിപ്പിച്ച പ്രവേശനോത്സവം കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. റഷീദ് ഉല്‍ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് ഷഫീഖ് ഫൈസി കായംകുളം, ഹുസൈന്‍ അന്‍വരി, പിസി.കോയമോന്‍, പി. ബീരാന്‍, മൂസക്കുട്ടി, മുബാറക്, ഹസൈനാര്‍ എന്നിവര്‍ സംസാരിച്ചു.

Comments are closed.