Header

നഗരസഭാ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു

ചാവക്കാട്: മുന്‍ ചെയര്‍മാന്‍ കെ.പി.വത്സലന്റെ സ്മാരണാര്‍ത്ഥം എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകള്‍ക്ക് ചാവക്കാട് നഗരസഭ ഏര്‍പ്പെടുത്തിയ പുരസ്കാര വിതരണോദ്ഘാടനം കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭാ പരിധിയിലെ മത്സ്യത്തൊഴിലാളികളുടെയും, ബീഡിത്തൊഴിലാളികളുടെയും, ചുമട്ട് തൊഴിലാളികളുടെയും മക്കളില്‍ എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും, സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും, ഫുള്‍ എ പ്ളസ് നേടിയ വിദ്യാര്‍ത്ഥികളേയും മേഖലയില്‍ 100 ശതമാനം വിജയം നേടിയ ഗവ.റീജിയനല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍ (തിരുവത്ര പുത്തന്‍കപ്പുറം) പ്രധാനാധ്യാപകന്‍ വിനോദന്‍, മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്. സ്കൂള്‍ പ്രധാനാധ്യാപിക സവിത റോസ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ മഞ്ജുഷ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ.സി ആനന്ദന്‍, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി എം കൃഷ്ണദാസ്, കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍്റ് ആര്‍ രവികുമാര്‍, നഗരസഭാ മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി ലത്തീഫ് പാലയൂര്‍, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം സുധീരന്‍ , കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.വി സിദ്ധീഖ് ഹാജി എന്നിവര്‍ സംസാരിച്ചു.

Comments are closed.