mehandi new

നാഗക്കളത്തോടെ മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : മണത്തല ശ്രീനാഗയക്ഷിക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് നാളെ  ആരംഭിക്കുന്ന നാഗകളത്തോടെ തുടക്കം കുറിക്കുമെന്ന്  കമ്മിറ്റി പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യന്‍, സെക്രട്ടറി രാമി അഭിമന്യു, ട്രഷറര്‍ ശങ്കരനാരായണന്‍ വെള്ളകുലവന്‍, പബ്‌ളിസിറ്റി കണ്‍വീനര്‍ ഉണ്ണി ആര്‍ട്‌സ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ ആരംഭിക്കുന്ന നാഗക്കളം 23 ദിവസം ഉണ്ടാകും. എല്ലാ ദിവസവും  രാത്രി എട്ടിന് കളമെഴുത്ത് തുടങ്ങും. കലയും ഭക്തിയും ഇഴചേര്‍ന്നു രൂപം കൊള്ളുന്ന കളങ്ങള്‍ കാണാന്‍ നിരവധിപേര്‍ എത്തും. ഭക്തരുടെ വഴിപാടായാണ് നാഗക്കളങ്ങള്‍ ഒരുക്കുന്നത്. മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഭഗവതിക്കുള്ള പൊങ്കാല സമര്‍പ്പണം ഫെബ്രുവരി രണ്ടിന് നടക്കും. സ്വന്തം കൈകൊണ്ട് പുത്തന്‍കലങ്ങളില്‍ ഭഗവതിക്ക് പായസനിവേദ്യം കാലമാക്കുന്ന വഴിപാടായ പൊങ്കാലസമര്‍പ്പണ ചടങ്ങില്‍ നുറുകണക്കിനു സ്ത്രീകള്‍ പങ്കെടുക്കും. രാവിലെ 8.30നാണ് പൊങ്കാല സമര്‍പ്പണചടങ്ങുകള്‍ ആരംഭിക്കുക. പൊങ്കാലക്ക് കൊണ്ടുവരുന്ന അരി, ശര്‍ക്കര, നാളികേരം തുടങ്ങിയവയില്‍നിന്നും ഓരോ പിടി നിവേദ്യ സാധനങ്ങള്‍ ക്ഷേത്രത്തിലെ പ്രധാന അടുപ്പില്‍ പൊങ്കാല തയ്യാറാക്കുതിലേയ്ക്ക് സമര്‍പ്പിക്കുന്നതാണ് ആദ്യചടങ്ങ്. തുടര്‍ന്ന്  പ്രധാന അടുപ്പില്‍ അഗ്‌നി തെളിയിക്കുതും അതില്‍ നിന്നും എല്ലാ ഭക്തജനങ്ങളുടെയും പൊങ്കാല അടുപ്പുകളിലേയ്ക്ക് അഗ്‌നി പകര്‍ന്ന്  നിവേദ്യം ഒരുക്കും. കാലമായ പൊങ്കാലകളില്‍ പ്രധാനശാന്തിമാര്‍ ക്ഷേത്രത്തിലെ തീര്‍ഥ ജലം തെളിച്ച് ദേവീസന്നിധിയില്‍ ഭഗവതിക്ക് സമര്‍പ്പിക്കുതോടെ ചടങ്ങ് പൂര്‍ത്തിയാകും. തീരദേശത്തെ ക്ഷേത്രങ്ങളില്‍ വിപുലമായ രീതിയില്‍ പൊങ്കാലസമര്‍പ്പണചടങ്ങ് നടത്തുത് മണത്തല നാഗയക്ഷിക്ഷേത്രത്തിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ഫെബ്രുവരി 24 നാണ് മഹാശിവരാത്രിമഹോല്‍സവം ആഘോഷിക്കുത്. 19 ന് ക്ഷേത്രകളവും, 20 ന് ഭൂതകളവും നടക്കും. ക്ഷേത്രകമ്മിറ്റി മറ്റുഭാരവാഹികളായ ചക്കര വിശ്വനാഥന്‍, എ കെ ഷണ്മുഖം, ആച്ചി രാജന്‍, കഞ്ചാട്ടിസഹദേവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.