mehandi banner desktop
Chavakkad online

സുബ്രഹ്മണ്യം കടവ് സൂയിസ്‌ 7 മാസമായിട്ടും ഷട്ടർഇല്ല ജനകീയ പ്രതിഷേധം

Ft

കടപ്പുറം: 2026 ഫെബ്രുവരിയിലാണ് ചേറ്റുവാപാടം സുബ്രഹ്മണ്യം കടവിൽ സൂയിസു ഉദ്ഘാടനം ചെയ്തത്.ഉദ്ഘാടനസമയത്ത് സുബ്രഹ്മണ്യം കടവിൽ സൂയിസുകൾക്ക് ഷട്ടർ വച്ചിട്ടുണ്ടായിരുന്നില്ല.തിരഞ്ഞെടുപ്പിന് മുമ്പായി തിരക്കായി എംഎൽഎ ഉദ്ഘാടനം ചെയ്തതായിരുന്നു സുബ്രഹ്മണ്യം കടവ്. 45 ലക്ഷം രൂപയാണ് സ്ലോയിസിന് നിർമ്മാണ ചെലവ് . ചേറ്റുവ പുഴയിൽ നിന്നും വട്ടേക്കാട് തെക്കുവശം, കബർസ്ഥാൻ, ചുള്ളിപാടം പ്രദേശത്തേ ഏക്കർ കണക്കിന് സ്ഥലത്തേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയാൻ ഈ സ്ലോയിസുകൊണ്ട് കഴിയും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ വളരെ പെട്ടെന്ന് ഉദ്ഘാടനം ചെയ്യാൻ വേണ്ടി ഷട്ടർ വെക്കാതെ തന്നെ നിർമ്മാണം പൂർത്തിയായ് എന്ന വ്യാജനേ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്ഘാടനം നിർവഹിക്കുകയാണ് ചെയ്തത്. 6 ഷട്ടറുകൾ സ്ഥാപിക്കാനുണ്ട്.ഉദ്ഘാടനം കഴിഞ്ഞിട്ട് 7 മാസമായി. മഴ അവസാനിക്കുന്നതിനാൽ പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറാൻ തുടങ്ങും.45 ലക്ഷത്തിന്റെ പദ്ധതിയാണ് പാഴാകുന്നത് .കരാർ നൽകിയ എൽഡിഎഫ് ഗവൺമെൻറ് എംഎൽഎയും പദ്ധതി നിർവഹിക്കുന്നതിൽ അനാസ്ഥ വരുത്തിയതിനാൽ ആണ് ഈ പദ്ധതി പാളിപ്പോവാൻ കാരണം. ,കരാറുകാരെക്കൊണ്ട് യഥാസമയം പ്രവർത്തി പൂർത്തീകരിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. സമയോചിതമായ ഇടപെടലും മോണിറ്ററിംഗം ഉണ്ടായില്ല എന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ഡിസിസി സെക്രട്ടറി കെ ടി വീരമണി അഭിപ്രായപ്പെട്ടു.വാഴയില കൊണ്ട് താൽക്കാലിക ഷട്ടർ വെച്ചാണ് സമരം ചെയ്തത്. സമരത്തിന് എസ് ടി യു ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് വി പി മൻസൂർ അലി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി വി ഉമ്മർ കുഞ്ഞി,മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പി എം മുജീബ്,മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി മുസ്തക്ക് അലി,കർഷക സംഘം സംസ്ഥാന സെക്രട്ടറി ആർ എസ് മുഹമ്മദ് മോൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പികെ നിഹാദ്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന ബഷീർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളായ ആർ കെ ജമാൽ, കെ എം ഇബ്രാഹിം , കേ മുസ്തഫ,പി കെ മനാഫ്,മുസ്ലിം ലീഗ് നേതാക്കളായ എ അബ്ദുല്ലമോൻ, വിപി ഉമ്മർ, സി വി സുബ്രമണ്യൻ, എ വി ഷെമീർ,ആർ. കേ ആരിഫ്, പ്രീതി ശ്രീനിവാസൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നജില നജീബ്, സുമിന അജ്മൽ എന്നിവർ പ്രസംഗിച്ചു

Jan oushadi

Comments are closed.