സധൈര്യം മുന്നോട്ട് – മഹിളാ കോൺഗ്രസ് സ്ത്രീധന വിരുദ്ധ നൈറ്റ് വോക്ക് സംഘടിപ്പിച്ചു

ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സധൈര്യം നൈറ്റ് വോക്ക് സ്ത്രീധന വിരുദ്ധ ജാഥ സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് രേണുക ശങ്കർ നയിച്ച ജാഥ ചാവക്കാട് ടൗണിൽ സമാപിച്ചു. തുടർന്ന് ചാവക്കാട് സെന്ററിൽ നടന്ന സമാപന സമ്മേളനം മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബീനാ രവിശങ്കർ മുഖ്യാതിഥി ആയി. ജില്ലാ ജനറൽ സെക്രട്ടറിമാരായ ബേബി ഫ്രാൻസിസ്, ഹിമ മനോജ്, മിസ് രിയ മുസ്താഖ് അലി, സെക്രട്ടറി ഷാലിമ സുബൈർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിത ശിവൻ, ബ്ലോക്ക് ഭാരവാഹികൾ ഷാഹിജ, റുക്കിയ, രാജലക്ഷ്മി, ബീന തുളസിദാസ്, സുപ്രിയ, ഷാഹിദ പേള, ഹേന തിലകൻ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് ഷൈല നാസർ നന്ദി പ്രകാശിപ്പിച്ചു.

Comments are closed.