mehandi new

മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടിയേറി- നേർച്ച 27, 28  തിയതികളില്‍

fairy tale

ചാവക്കാട്: ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടിയേറി.  നേർച്ച ജനുവരി  27, 28  തിയതികളില്‍. ഇന്ന് മകരം ഒന്നിന് രാവിലെ ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബിറിടത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനക്ക്‌ ഖത്തീബ് ഖമറുദ്ധീന്‍ ബാദുഷ തങ്ങള്‍, മുദരിസ് ഡോ അബ്ദുല്‍ ലത്തീഫ് ഹൈത്തമി എന്നിവര്‍  നേതൃത്വം നല്‍കി. തുടര്‍ന്ന് മഹല്ല് പ്രസിഡന്റ് പി കെ ഇസ്മായില്‍ കൊടികയറ്റി. ജനറല്‍ സെക്രട്ടറി കെ വി ഷാനവാസ്, ട്രഷറര്‍  ടി കെ അലി, മറ്റു ഭാരവാഹികളായ  കെ സി നിഷാദ്, ടി കെ മുഹമ്മദാലി ഹാജി, കെ സക്കീര്‍ ഹുസൈന്‍, എ ഹൈദ്രോസ്, കെ പി മുഹമ്മദ്‌ അഷറഫ്, സി പി ഷാഹു എന്നിവര്‍ സംബന്ധിച്ചു. നിരവധി വിശ്വാസികള്‍ കൊടികയറ്റ ചടങ്ങില്‍ പങ്കാളികളായി. മുഹമ്മദ് ഹുസൈന്‍ ഉസ്താദിന്റെ മുട്ടുംവിളിക്കും തുടക്കം കുറിച്ചു. തുടര്‍ന്ന് ചക്കരകഞ്ഞി വിതരണവും നടന്നു.

planet fashion

മകരം 10ന് നേര്‍ച്ചയുടെ ഭാഗമായി കൊടികയറ്റുന്ന താണി മരങ്ങള്‍  വെട്ടി  വൃത്തിയാക്കും. മകരം 15 ന്  നേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന താബൂത്ത് കാഴ്ചക്കായുള്ള താബൂത്ത് അലങ്കരിക്കുന്നതിനായി ഇന്ന് വൈകീട്ട് ഏഴുമണിക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചാവക്കാട് തെക്കന്‍ഞ്ചേരിയിലേക്ക് കൊണ്ടു പോകും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.