മണത്തല അംശം നേർച്ച വൈബിലേക്ക് – നാളെ പ്രാജ്യോതി ആദ്യ കാഴ്ച്ചയോടെ തുടക്കം
ചാവക്കാട് : ജനുവരി 27, 28 തിയതികളിലായി നടക്കുന്ന നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പരുടെ 237 മത് ചന്ദനക്കുടം ആണ്ടു നേർച്ച ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് മണത്തലയും പരിസര പ്രദേശങ്ങളും. ആണ്ടു നേർച്ചയുടെ ഭാഗമായി ഇന്ന് അസർ നമസ്കാരത്തിനു ശേഷം മണത്തല പള്ളിയിൽ മൗലൂദും ദുആ മജ്ലിസും നടന്നു. മഗ്‌രിബ് നമസ്കാരാനന്തരം ജാറം സിയാറത്ത് നടന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പ്രസംഗത്തിൽ എ ഗ്രേഡ് നേടിയ ദറസ് വിദ്യാർത്ഥി ഖാജാ മുഹിയുദീനെ ദുആ മജ്ലിസിൽ ആദരിച്ചു.
മണത്തല ജുമാസ്ജിദ് വൈദ്യുതി ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്തു. മണത്തലയിലും പരിസരങ്ങളിലും മിഠായി കടകളും മറ്റു താത്കാലിക കച്ചവട സ്ഥാപനങ്ങളും ഉയർന്നു തുടങ്ങി.
നാളെ രാവിലെ ചാവക്കാട് നഗരത്തിൽ നിന്നുള്ള പ്രജ്യോതി ആദ്യ കാഴ്ച്ചയോടെ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മണത്തല നേർച്ചാഘോഷങ്ങൾക്ക് തുടക്കമാകും. മണത്തല അംശത്തിലെ വിവിധ ദേശങ്ങളിൽ നിന്നായി 37 കാഴ്ചകൾ ഇത്തവണ ഉണ്ടാകും.
Comments are closed.