മണത്തല ജാറം കെട്ടിടം വാർപ്പിനിടെ തകർന്നു വീണു നാല് പേർക്ക് പരിക്കേറ്റു

ചാവക്കാട് : മണത്തല പള്ളിയോട് ചേർന്നുള്ള ഹൈദ്രോസ്കുട്ടി മൂപ്പന്റെ ജാറം കെട്ടിടം വാർപ്പിനിടെ തകർന്നു വീണു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വാർപ്പിനിടെയാണ് തകർന്നു വീണത്.

നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. പതിനാലു തൊഴിലാളികൾ പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു. നിർമാണത്തിലെ അപാകതയാണ് അപകടത്തിനു കാരണം.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.