മണത്തല നേർച്ച സമാപിച്ചു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ ഓർമ പുതുക്കുന്ന 231-ാമത് മണത്തല ചന്ദനക്കുടം നേർച്ച സമാപിച്ചു. രണ്ടു ദിവസമായി നടന്ന നേർച്ച ആഘോഷങ്ങളിൽ മകരം പതിനഞ്ച് ചൊവ്വാഴ്ച യായിരുന്നു പ്രധാന കാഴ്ച്ചകൾ. തെക്കഞ്ചേരിയിൽ നിന്നും ഇന്നലെ രാവിലെ ആരംഭിച്ച താബൂത് കാഴ്ച വിവിധ വാദ്യ മേളങ്ങളുടെയും കലാ രൂപങ്ങളുടെയും അകമ്പടിയോടെ ചാവക്കാട് നഗരം പ്രദക്ഷിണം ചെയ്തു മണത്തല ജാറത്തിൽ എത്തി ചേർന്നു. ഹൈദ്രോസ് കുട്ടി മൂപ്പരുടെ ശവകുടീരത്തിൽ താബൂത് കൂട് പ്രാർത്ഥനകളോടെ സ്ഥാപിച്ചു. തുടർന്ന് ദേശത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കൊടിയേറ്റ കാഴ്ചകൾ പള്ളിയങ്കണത്തിൽ പ്രവേശിച്ചു കൊടികയറ്റം നടത്തി. അന്നദാന വിതരണവും നടന്നു. ഉച്ചതിരിഞ്ഞു നടന്ന നാട്ടുകാഴ്ചകൾ രാത്രിയിലെ വിവിധ ക്ലബ്ബ്കളുടെ കാഴച്ചകൾ എന്നിവയും ഉണ്ടായി. ബാൻഡ് വാദ്യം, ചെണ്ട, പഞ്ചവാദ്യം, സൂഫി ഡാൻസ്, ദഫ്, കോൽക്കളി തുടങ്ങി നിരവധി വാദ്യമേളങ്ങൾ നേർച്ചക്ക് കൊഴുപ്പേകി.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2019/01/IMG_20190130_102003.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
Comments are closed.