mehandi banner desktop
Chavakkad online

മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് കൊടിയേറി

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട്: മണത്തല ഹൈദ്രാസ് കുട്ടി മുപ്പരുടെ 229-ാമത് ആണ്ടുനേര്‍ച്ചക്ക് ഇന്ന് കൊടിയേറി. മലയാള മാസം മകരം ഒന്നാംതിയതിയായ ഇന്ന് രാവിലെ മണത്തല ജുമാമസ്ജിദ് അങ്കണത്തിലെ ഹൈദ്രോസ് കുട്ടി മൂപ്പരുടെ ശവകുടീരത്തില്‍ നടന്ന ചടങ്ങില്‍ ജുമാമസ്ജിദ് പ്രസിഡന്റ് ടി.എം.കുഞ്ഞാമുണ്ണി നേര്‍ച്ചക്ക് കൊടിയേറ്റി. കൊടിയേറ്റത്തിന് മുമ്പ് നട പ്രാര്‍ത്ഥനക്ക് മണത്തല ജുമാമസ്ജിദ് ഖത്തീബ് ബാദുഷ തങ്ങള്‍ നേതൃത്വം നല്‍കി. കൊടിയേറ്റത്തിന് ജുമാമസ്ജിദ് മുന്‍ പ്രസിഡന്റ് പി.കെ.ഇസ്മയില്‍, ഷുക്കൂര്‍ മൗലവി, വി.ടി.മുഹമ്മദാലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനുവരി 27, 28 തിയ്യതികളിലായാണ് മണത്തല ചന്ദനക്കുടം നേര്‍ച്ച ആഘോഷിക്കുന്നത്. ജനുവരി 28 മകരം പതിനഞ്ചിനാണ് പ്രധാന കാഴ്ചകളും നേര്‍ച്ചകളും നടക്കുക.
നേര്‍ച്ചയുടെ സുരക്ഷ വിലയിരുത്തുന്നതിനായി മണത്തല ജുമാഅത്ത് കമ്മറ്റി അംഗങ്ങള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആനയെ കൊണ്ടുവരുവര്‍, കൊടിയേറ്റക്കാര്‍, താബൂത്ത് കാഴ്ചക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗം അടുത്ത ദിവസം ചേരുമെന്ന് മസ്ജിദ് ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്ന് നേര്‍ച്ചയുടെ വിളംബരം അറിയിച്ചുള്ള മുട്ടുംവിളി ആരംഭിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.