Header

ഹനീഫ വധം : ഗോപപ്രതാപനെ നുണ പരിശോധനക്ക് വിധേയനാക്കാന്‍ ഉത്തരവ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ac-haneefa
ഹനീഫ

ചാവക്കാട് : ചാവക്കാട് തിരുവത്രയില്‍ പ്രാദേശിക കോണ്ഗ്രസ് നേതാവ് എ സി ഹനീഫ കൊല്ലപ്പെട്ട കേസില്‍ ആരോപണ വിധേയനായ ഐ ഗ്രൂപ്പ് നേതാവ് ഗോപ പ്രതാപനെ നുണ പരിശോധനക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവ്. കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡി വൈ എസ് പി നല്‍കിയ ഹരജിയിലാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി.
ഗോപപ്രതപാനെ സമന്‍സ് അയച്ചു വരുത്തി നേരിട്ട് മൊഴി രേഖപ്പെടുത്തി പോളിഗ്രാഫ് ടെസ്റ്റിനു വിധേയമാക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു ഡി വൈ എസ് പി ടി യു സജീവനാണ് ഹരജി നല്‍കിയത്. ഗൂഡാലോചനയില്‍ പ്രധാന പങ്കുവഹിച്ചു എന്ന സംശയത്തിലാണ് ഗോപപ്രതാപനെ നുണ പരിശോധനക്ക് വിധേയനാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ജയിലിലുള്ള ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ ഷമീര്‍, അന്‍സാര്‍, അഫ്സല്‍ എന്നിവരുടെ ഡി എന്‍ എ ടെസ്റ്റിനായി രക്ത സാമ്പിള്‍ ശേഖരിക്കാന്‍ ജില്ലാ സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. 2015 ആഗസ്റ്റ് ഏഴിന് രാത്രി വീട്ടില്‍ കയറിയാണ് ഹനീഫയെ കുത്തി കൊലപ്പെടുത്തിയത്. കോണ്ഗ്രസ് ഗ്രൂപ്പിസമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഗോപപ്രതാപനെതിരെയായിരുന്നു പ്രധാന ആരോപണം. തുടര്‍ന്ന് ഗോപപ്രതാപനെ കോണ്ഗ്രസ് ബ്ലോക്ക് പ്രസിടണ്ട് സ്ഥാനത്ത് നിന്നും പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ പോലീസ് എഫ് ഐ ആറിലോ പ്രതിപട്ടികയിലോ ഗോപപ്രതാപന്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കൊണ്ഗ്രസ്സിനെതിരായ പ്രധാന പ്രചാരണായുധവും ഹനീഫ വധമായിരുന്നു. ഹനീഫ വധത്തില്‍ ഗോപപ്രതാപന് പങ്കുണ്ടെന്നും പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കാണിച്ച് ഹനീഫയുടെ മാതാവും ഭാര്യയും ഹൈക്കോടതിയെ സമീപച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.