Header

ചേറ്റുവപുഴയില്‍ കല്ലുമ്മക്കായ കൃഷിയിറക്കി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ചേറ്റുവ പുഴയില്‍ കല്ലുമ്മക്കായ കൃഷിയിറക്കലിന്റെ ഉദ്ഘാടനം കല്ലുമ്മക്കായ വിത്തിട്ട് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.അശോകന്‍ നിര്‍വ്വഹിച്ചു. ചേറ്റുവയിലെ തീരം മത്സ്യകൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. ചേറ്റുവ പുഴയില്‍ മുളന്തണ്ടുകള്‍ താഴ്ത്തി വലക്കുള്ളിലാക്കി പന്തലിട്ട ശേഷമാണ്  ഇവയെ വളര്‍ത്തുന്നത്. വര്‍ഷക്കാലം വരെയാണ് ഇതിന്റെ വിളവെടുപ്പ് സമയം. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ഇന്ദിര സുധീര്‍ അധ്യക്ഷനായി. ബ്ലോക്ക് മെമ്പര്‍ എന്‍.ആര്‍ ഗണേഷ്, വാര്‍ഡ് മെമ്പര്‍ ഇര്‍ഷാദ് ചേറ്റുവ, ഏങ്ങണ്ടിയൂര്‍ കര്‍ഷക സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എ ഹാരിസ് ബാബു, കെ.ആര്‍.സാംബശിവന്‍, പി.എസ്.രവീന്ദ്രന്‍, ടി.കെ.ഉത്തമന്‍, തിലകന്‍ ചക്കേരി എന്നിവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.