mehandi new

വീടില്ലാത്ത സഹപാഠികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാനൊരുങ്ങി പൂര്‍വ്വ വിദ്യാര്‍ഥി സംഘടന

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : കൂടെപ്പഠിച്ച വീടില്ലാത്ത കൂട്ടുകാർക്ക് വീടു നിർമിച്ചുനൽകാനുള്ള ശ്രമത്തിനു തുടക്കമിട്ട് മണത്തല ഗവ.ഹൈസ്‌കൂളിലെ 90-91 എസ്.എസ്.എൽ.സി. ബാച്ച് കൂട്ടായ്മ നല്ലകൂട്ടുകാരായി. ഞായറാഴ്ച സ്‌കൂളിൽ നടന്ന ബാച്ചിന്‍റെ പൂർവവിദ്യാർഥിസംഗമത്തിലാണ് ബാച്ചിലെ വീടില്ലാത്ത രണ്ടു സഹപാഠികൾക്ക് വീടു നിർമിച്ചു നൽകുന്നതിനുള്ള ധനശേഖരണത്തിന് വിദ്യാർഥികൾ തുടക്കം കുറിച്ചത്. ഒരുവർഷത്തിനുള്ളിൽ ഈ വീടുകളുടെ നിർമാണം പൂർത്തിയാക്കി കൂട്ടുകാർക്കു നൽകാനാണ്  തീരുമാനം. 90-91 ബാച്ചിന്‍റെ കൂട്ടായ്മയായ ’ബെസ്റ്റ് ഫ്രൺഡ്‌സി’ന്‍റെ കുടുംബസംഗമവും വിദ്യാഭ്യാസ പുരസ്‌കാരവിതരണവും കെ.വി. അബ്ദുൾഖാദർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.  പ്രസിഡണ്ട്  ഷിഹാബ് അധ്യക്ഷനായി. പഠനത്തിൽ മുന്നിട്ടു നിൽക്കുന്ന പത്തുവിദ്യാർഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു. സ്‌കൂളിൽ നിന്ന് പത്താംക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. സ്‌കൂളിലെ പൂർവാധ്യാപകരെ ചടങ്ങിൽ ആദരിച്ചു. സ്‌കൂളിലേക്ക് നൽകിയ പ്രസംഗപീഠം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.സി. ആനന്ദൻ ഹെഡ്മാസ്റ്ററിന് കൈമാറി. എ എസ്  അഷറഫ്, ഉണ്ണി കരുമത്തിൽ, ടി.എസ്. രവി, നഗരസഭാ മുൻ ചെയർപേഴ്‌സൺ എ.കെ. സതീരത്‌നം, പി.കെ. അബ്ദുൾകലാം തുടങ്ങിയവർ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.