mehandi new

മണ്ഡലകാലം വിരിയുന്ന വര്‍ണ്ണക്കുടകള്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

സുബൈര്‍ കെ വി തിരുവത്ര 

ഗുരുവായൂര്‍ : സീസണ്‍ ആരംഭിച്ചതോടെ ഗുരുവായൂരില്‍ കുട കച്ചവടം സജീവമായി. വര്‍ണ്ണക്കുടകളുടെ കമനീയ ശേഖരവുമായി രാപകലിടതടവില്ലാതെ കച്ചവടം പൊടി പൊടിക്കുകയാണ്. ഇതര സംസ്ഥാന തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടാണ് ഗുരുവായൂരിലെ കുട വിപണിയുണര്‍ന്നിട്ടുള്ളത്. കിഴക്കേനടയിലാണ് പ്രധാന കച്ചവടം. മറ്റു വ്യാപാരസ്ഥാപനങ്ങളുടെ മറ പറ്റിയും ഫുഡ് പാത്തുകളിലുമായാണ് കുട വിപണി കയ്യടക്കിയിട്ടുള്ളത്. തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക എിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് വര്‍ണ്ണ കാലന്‍ കുടകളോടാണ് പ്രിയം. അതുകൊണ്ട് തന്നെ ഇത്തരം കുടകള്‍ മനോഹരമായി പ്രദര്‍ശിപ്പിച്ചാണ് കച്ചവടക്കാര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ഇത്തരം കുടകള്‍ക്ക് മാത്രമായി പ്രത്യക വില്‍പ്പന കേന്ദ്രങ്ങളുമുണ്ട്. കിഴക്കേനടയില്‍ മാത്രം ഇരുപതോളം താത്കാലിക കച്ചവടക്കാരാണുള്ളത്. ത്രീഫോള്‍ഡും ലേഡിസ് കുടകളും കുട്ടികള്‍ക്കുള്ള കളിക്കുടകളും വിപണിയിലുണ്ട്. കൊച്ചു അലങ്കാരക്കുടകള്‍ മുതല്‍ ആനക്കുടകള്‍ വരെ വിപണിയില്‍ ലഭ്യമാണ്. സാധാരണ മഴക്കാലത്താണ് കുട വിപണി സജീവമാകാറുള്ളതെങ്കില്‍ ഗുരുവായൂരില്‍ പതിറ്റാണ്ടുകളായി ശബരമില സീസണ്‍ സമയത്ത് കച്ചവടം തകൃതിയായിരിക്കും. കാലന്‍ കുടകള്‍ക്ക് ഗുണമേന്മയനുസരിച്ച് 150 മുതല്‍ 250 വരെയാണ് ഈടാക്കുന്നത്. കൂട്ടമായെത്തുന്ന ശബരിമല തീര്‍ത്ഥാടകരില്‍ ഒരാള്‍ വില പറഞ്ഞുറപ്പിച്ചാല്‍ 10 ഉം 20 ഉം കുടകളുടെ കച്ചവടം ഒറ്റയടിക്ക് നടക്കും. മുബൈ, ബംഗ്ലൂരു എന്നിവിടങ്ങളില്‍ നിന്നുള്ള ഡിസൈന്‍ കുടകള്‍ക്കാണ് വിപണിയില്‍ ഡിമാന്റനുഭവപ്പെടുന്നത്.
തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യാനറിയുന്നവരെയാണ് ഇത്തരം കേന്ദ്രങ്ങളില്‍ ജോലിക്ക് എടുക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സന്ധ്യാസമയത്താണ് ഏറ്റവും കൂടുതല്‍ കച്ചവടം നടക്കാറെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. സീസണില്‍ ലക്ഷങ്ങളുടെ കച്ചവടമാണ് ഓരോരുത്തര്‍ക്കും നടക്കാറ്. മറ്റു സ്ഥലങ്ങളിലുള്ള മൊത്തകച്ചവടക്കാരും സീസണായാല്‍ ഗുരുവായൂരിലെത്താറുണ്ട്. നോട്ട് പ്രതിസന്ധി ഇത്തവണ കച്ചവടക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. അതുകൊണ്ട് നിലവിലുള്ള വിപണി സജീവമാണ്. ഗുരുവായൂരപ്പ സന്നിധിയില്‍ നിന്നുള്ള സാധനങ്ങളോട് അയല്‍ സംസ്ഥാനക്കാര്‍ക്ക് കമ്പമാണെന്നതും വിപണിക്ക് ഉണര്‍വ്വേകുന്നു. ദിനം പ്രതി വന്നു പോകുന്ന ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ ഗുരുവായൂരിലെത്തി മടങ്ങുമ്പോള്‍ മിക്കവരുടെയും കൈകളില്‍ ഒരു കുടയെങ്കിലും കാണും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.