മന്ദലാംകുന്ന് ഉറൂസിന് തുടക്കമായി

മന്ദലാംകുന്ന് : ശൈഖ് ഹളറമി (റ )തങ്ങളുടെ ഉറൂസ് മുബാറക്കും, മജ്ലിസുന്നൂർ വാർഷികത്തിന്നും തുടക്കം കുറിച്ചു. മെയ് 22- 23 -24 -25 എന്നീ തീയതികളിൽ നടക്കുന്ന ഉറൂസിന്റെ ഭാഗമായി ജാറത്തിൽ പട്ട് മൂടൽ കർമ്മം നടത്തി. മഹല്ല് ഖത്തീബ് മുഹമ്മദ് മൻസൂർ യമാനി നേതൃത്വം നൽകി. ഹിജ്‌റ 398 ൽ യമനിലെ ഹളറ് മൗത്തിൽ നിന്നും കേരളത്തിൽ എത്തുകയും മന്ദലാംകുന്ന് കേന്ദ്രമാക്കി ഇസ്ലാമിക പ്രബോധന സംസ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വ്യക്തിയാണ് ശൈഖ് ഹളറമി (റ )തങ്ങളൾ.

മഹല്ല് പ്രസിഡന്റ് എ എം അലാവുദ്ധീൻ പതാക ഉയർത്തി. മഹല്ല് മുൻ ഖത്തീബ് കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി എംകെ അബൂബക്കർ, ട്രഷറർ മുഹമ്മദാലി ഹാജി, കെ എം ഹനീഫ, കെ കെ ഇസ്മായിൽ, സുലൈമാൻ ഹാജി, ടി എ സാലിഹ്, ഹംസക്കുട്ടി മന്നലാംകുന്ന്, ടി കെ കാദർ, വി കെ ഇർഷാദ്, നവാസ് കിഴക്കൂട്ട്, ടി കെ ഹുസൈൻ, അസീസ് മന്നലാംകുന്ന്, കെ എച്ച് സുൽത്താൻ, ടി കെ റസാക്ക്, ഹുസൈൻ എടയൂർ, സൈതാലി ബദർ പള്ളി, മജീദ് പള്ളത്ത്, കെ മാമ്മദ്, എ സി അഹമ്മദ് കുട്ടി,സൈനുദ്ധീൻ എം സി, അബ്‌ദുള്ള കുട്ടി ഹാജി എന്നിവർ നേതൃത്വം നൽകി. തുടർന്ന് മഹല്ലിലെ വിവിധ മദ്രസ്സകളുടെ ദഫ് മുട്ടും, പ്രൌഡ ഗംഭീരമായ ചടങ്ങിൽ ആളുകളും ദർസ് വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.

Comments are closed.