mehandi new

മാങ്ങോട്ട് എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി മഹാസംഗമം ശ്രദ്ദേയമായി

fairy tale

ഒരുമനയൂർ : 142 വർഷങ്ങൾക്കു മുകളിൽ പഴക്കമുള്ള ഒരുമനയൂർ മാങ്ങോട്ട് എ യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച മഹാസംഗമം ശ്രദ്ദേയമായി.  രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ നിന്നും ബെല്ലടിച്ച് പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികൾ രാത്രി 9 വരെ നീണ്ടുനിന്നു.  ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. മാനേജർ രാമകൃഷ്ണ മേനോൻ വിശിഷ്ടാതിഥിയായി. ഷെമി ഖാദർ അധ്യക്ഷത വഹിച്ചു.

planet fashion

മാനേജ്മെൻറ് കുടുംബാംഗങ്ങളായ രമണി, ദേവി,  രാമചന്ദ്രൻ, പൂർവ്വ അധ്യാപകരായ നസീമ, വിൻസെന്റ്, ലക്ഷ്മിഭായി, ശാന്ത, രജനി, സുബൈദ, പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടർ ശശികുമാർ, സൈനബ് ചാവക്കാട്, ഡോക്ടർ സുമയ്യ, ഐഷാബി, പി കെ ഷഹീർ, രക്ഷാധികാരി ഹനീഫ മൂന്നാങ്കല്ല്, ശ്യാമ സുന്ദരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

വിവിധ മേഖലകളിൽ പ്രശസ്തരായ സുധീർ (ഹെഡ്), തകിലുവിദ്വാൻ ഭാസ്കരേട്ടൻ, നൃത്താധ്യാപകൻ സുനിൽ മാഷ്,  ഒരുമനയൂരിന്റെ വാനമ്പാടി റൈഹാന മുത്തു, ബോഡി ബിൽഡിങ്ങിൽ സംസ്ഥാന ജില്ലാതലത്തിൽ സ്വർണ്ണമെഡൽ നേടിയ മുഹമ്മദ് സബിത് ഷെഹീർ എന്നിവരെ പുരസ്കാരങ്ങൾ  നൽകി ആദരിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെയും അവരുടെ മക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

പ്രോഗ്രാം ഡയറക്ടർ കബീർ അമ്പലത്ത് വീട്ടിൽ, വൈസ് ചെയർമാൻമാരായ  ലിയാകത്ത്, ഷാജഹാൻ, പ്രസിഡൻറ് ഹൈദ്രോസ് കാരയിൽ, വൈസ് കൺവീനർ ജസീന കരീം,  ഷൈജു ഗാനം, ബഷീർ ഖാൻ, ഷബീർ,  അജയൻ, ഇബ്രാഹിം, ഉസ്മാൻ, സുബൈർ ദുൽഹൻ,  സൈബു കബീർ,  അഭിമന്യു, നൗഷാദ്, ഷാജഹാൻ, ഗണേശൻ, അഭിനി, അധ്യാപിക സരള  എന്നിവർ  നേതൃത്വം നൽകി. ഡേവിഡ് കാഞ്ഞിരത്തിങ്കൽ സ്വാഗതവും എ സി ബാബു നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.