mehandi new

ചാവക്കാട് കടൽത്തീരത്ത് കണ്ടൽചെടികൾ നട്ടു

fairy tale

ചാവക്കാട്: കടൽത്തീര സംരക്ഷണത്തിനായി ചാവക്കാട് കടൽതീരത്ത് കണ്ടൽച്ചെടികൾ നട്ടു. മണത്തല ബി ബി എ എൽ പി സ്കൂളിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് വിദ്യാർത്ഥികൾ കണ്ടൽ ചെടികളുമായി കടൽ തീരത്തെത്തി.

planet fashion

ചാവക്കാട് നഗരസഭാ കൗൺസിലർ കെ. സി. മണികണ്ഠൻ, സ്കൂൾ മാനേജർ മുഹമ്മദ് റഫീഖ് മണത്തല എന്നിവർ ചേർന്ന് നടീൽ നിർവ്വഹിച്ചു. പ്രധാനാധ്യാപിക സിമി കെ.ഒ. അദ്ധ്യക്ഷത വഹിച്ചു.
പി.ടി.എ. പ്രസിഡണ്ട് അസ്കർ അലി, വി. ബി. അഷ്റഫ്, പ്രോജക്ട് കോഡിനേറ്റർമാരായ റാഫി നീലങ്കാവിൽ, പി. വി സലാം എന്നിവർ പ്രസംഗിച്ചു.

കല്ലേൻ പൊക്കുടൻ മാൻഗ്രൂവ് ട്രീ, എപാർട്ട് എന്നീ പരിസ്ഥിതി സംഘടനകളുടെ സഹായത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.
മുളങ്കുറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ ചെടികളാണ് കടൽത്തീരത്ത് നട്ടത്.

Jan oushadi muthuvatur

Comments are closed.