നാല് ദിവസങ്ങളായി നടന്നു വന്ന മന്നലാംകുന്ന് ഉറൂസ് സമാപിച്ചു

മന്നലാംകുന്ന് : നാല് ദിവസങ്ങളായി നടന്ന് വന്നിരുന്ന മന്നലാംകുന്ന് ശൈഖ് ഹളറമി(റ ) തങ്ങളുടെ ഉറൂസ് മുബാറക്ക് സമാപിച്ചു. ദുആ സമ്മേളനം, മതപ്രഭാഷണം, മുട്ട് വിളി, മൗലൂദ്, ഖത്തമൽ ഖുർആൻ പാരായണം, എസ് എസ് എൽ സി, പ്ലസ് ടു പുരസകര വിതരണം, പുസ്തക പ്രകാശനം, അന്നദാനം എന്നിവ ഉറൂസിന്റെ ഭാഗമായി നടന്നു. വൈകിട്ട് നടന്ന ദുആ സമ്മേളനത്തിന് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ, ഉള്ളാളം ഖാളി )നേതൃത്വം നൽകി. മന്നലാംകുന്ന് ഖത്തീബ് നിസാർ അഹ്സനി ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ആരിഫ് കരിയാടൻ അധ്യക്ഷത വഹിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു പുരസ്‌കാര വിതരണവും ഹളറമി തങ്ങളുടെ ജീവിതചരിത്ര പുസ്തക പ്രകാശനവും മഹല്ല് പ്രസിഡണ്ട് എം അലാവുദ്ദീൻ നിർവഹിച്ചു, അൻവർ മുസ്‌ലിയാർ, വാഹിദ് ബാക്കവി, അബ്ദുറഹിമാൻ മുസ്‌ലിയാർ എന്നിവർ സന്നിഹിതരായിരിന്നു.
ജനറൽ സെക്രട്ടറി എംകെ അബൂബക്കർ, ട്രഷറർ മുഹമ്മദലി കാരയിൽ, സെക്രട്ടറി കെ കെ ഇസ്മായിൽ, കൺവീനർ എം എ ഹനീഫ, കെ എം സൈതാലി, സുൽത്താൻ കാട്ടിപുരക്കൽ, മജീദ്, ടി കെ കാദർ, ടി കെ ഹുസൈൻ, അഹമ്മദ് കുട്ടി, സുലൈമാൻ ഹാജി, അബു കണ്ണാണത്, ടി കെ മൊയ്‌ദുണ്ണി, കോജ എന്നിവർ സംസാരിച്ചു.

Comments are closed.