Header

മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവല്‍ തുടങ്ങി

മന്ദലാംകുന്ന് : ബീച്ച് ഫെസ്റ്റിവല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിനും, നിര്‍ദ്ധന രോഗികള്‍ക്കുളള ധനസഹായവും ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ വിതരണം ചെയ്തു. പുന്നയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആര്‍.പി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീറ കാദര്‍, പുന്നയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.എം സൈതലവി, പി.എ ലിയാഖത്തലി ഖാന്‍, വി.എ ഷംസുദ്ധീന്‍, അസീസ് മന്ദലാംകുന്ന്, ടി.കെ കാദര്‍ എന്നിവര്‍ സംസാരിച്ചു. ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.കെ യൂസഫ് സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ പി.എം ഹംസ കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുമാരി അഞ്ജലി പ്രാര്‍ത്ഥനയും ട്രഷറര്‍ പി.എ നസീര്‍ നന്ദിയും പറഞ്ഞു. പന്ത്രണ്ട് മുതല്‍ പതിനെട്ട് വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. കുംഗ്ഫു- തായ്ക്കോണ്ട പ്രദര്‍ശനം, അറേബ്യന്‍ ഒപ്പന, സൂഫി ഡാന്‍സ് തുടങ്ങിയ പരിപാടികളും നടന്നു. ഇന്ന്  ഗാനമേള സിനിമാറ്റിക് ഡാന്‍സ് എന്നിവ ഉണ്ടാകും.

Comments are closed.