മന്ദലാംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

മന്ദാലകുന്ന് : മന്ദലാംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അഗംവും മുൻ എംപിയുമായ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. മന്ദാലാംകുന്ന് സെന്ററിൽ നടന്ന പൊതുസമ്മേളനത്തിൽ ശർബനൂസ് പണിക്കവീട്ടിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീലാൽ ശ്രീധർ മുഖ്യാതിഥിയായി പങ്കെടുത്തു.

ഡിസിസി ജനറൽ സെക്രട്ടറിമാരായ എം വി ഹൈദരാലി, എ എം അലാവുദ്ദീൻ, അഡ്വ: ടി എസ് അജിത്, മണ്ഡലം പ്രസിഡണ്ട് കെ കെ ഷുക്കൂർ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസ കുട്ടി വലിയകത്ത്വ, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ എം കെ നബീൽ, പുന്നയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി കെ ഹസൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കമറുദ്ധീൻ, വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന്, കോൺഗ്രസിന്റെ ബ്ലോക്ക് ഭാരവാഹികളായ പി എം സൈതലവി, മൊയ്‌ദ്ധീൻഷാ പള്ളത്ത്, നുറു അകലാട്, ഷൌക്കത്ത് പുതുവീട്ടിൽ, എം പി ഫൈസൽ, മൂസ ആലത്തയിൽ, അഷ്‌ക്കർ അറക്കൽ, പുന്നയൂർക്കുളം മണ്ഡലം ഭാരവാഹികളായ ചാലിൽ മെയ്തുണ്ണി, അബ്ബാസ്, ചാലിൽ ഇസ്ഹാക്ക്, അലി കണ്ണത്തയിൽ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി എം നസീർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അഞ്ജന പൂവത്ത്, മണ്ഡലം ഭാരവാഹികളായ മഹ്ഷുക്കു തട്ടിൽ, നവാസ് കിഴക്കൂട്ട്, ഷാഹു കെ എം, അഷറഫ് മന്നാൻ, ഇർഷാദ് പള്ളത്, അക്ബർ അകലാട്, ആരിഫ ഫാറൂഖ്, ബൽക്കീസ് ഖാലിദ്, നിഷിത ശിഹാബ് വാർഡ് പ്രസിഡണ്ട് അക്ബർ എന്നിവർ പ്രസംഗിച്ചു. രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷന്റെ ഭാരവാഹികളായ നൂറുമുഹമ്മദ്, ഫാറൂക്ക്മേത്തി, ഷിയാക് മന്ദലാംകുന്ന്, സുഫൈൽ, സൽമാൻ, റിച്ചു ബക്കർ എന്നിവർ നേതൃത്വം നൽകി.അൻവർ അസൈനരകത്ത് സ്വാഗതവും നൗഷാദ് കോലായിൽ നന്ദിയും പറഞ്ഞു.
പൊതു സമ്മേളനത്തിന് മുമ്പായി മന്ദാലംകുന്നു സെന്ററിൽ സ്ഥാപിച്ച കൊടിമരത്തിൽ ഡിസിസി സെക്രട്ടറി എം വി ഹൈദ്രാലി കോൺഗ്രസ് പതാക ഉയർത്തി. നിരാലംബരായ ആളുകൾക്ക് ഭക്ഷ്യ കിറ്റ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീലാൽ ശ്രീധർ സമതി വൈസ് പ്രസിഡന്റ് നുറു മുഹമ്മദിന് പ്രതീകാത്മകമായി നൽകി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് രാജീവ് ഗാന്ധി ഓർഗനൈസേഷൻ പ്രവർത്തകരുടെ ഉപഹാരം ടി എൻ പ്രതാപൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീലാലിൽ നിന്നും ഏറ്റുവാങ്ങി.

Comments are closed.