മാട്ടുമ്മൽ മഹല്ല് കൂട്ടായ്‌മ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു

ബ്ലാങ്ങാട് : മാട്ടുമ്മൽ മഹല്ല് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, ഡിഗ്രി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. മാട്ടുമ്മൽ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. നൗഫൽ വാഫി മേലാറ്റൂർ ക്ലാസിന് നേതൃത്വം നൽകി.

എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് മാട്ടുമ്മൽ മഹല്ല് കൂട്ടായ്മയുടെ ഉപഹാരവും ക്യാഷ് അവാർഡും വിതരണം ചെയ്തു. ഹാജി മുഹമ്മദ് ഇസ്മായിൽ മെമ്മോറിയൽ ഉപഹാരവും സ്ക്കോളർഷിപ്പ് തുകയും അർഹരായ കുട്ടികൾക്ക് എച്ച് എ എം എം എൽ പി സ്കൂൾ മാനേജർ അബ്ദുൽ റസാഖ് അഹമദ് വിതരണം ചെയ്തു.
മാട്ടുമ്മൽ മഹല്ല് കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗവും മാട്ടുമ്മൽ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടുമായ അബ്ദുൽ റസാഖ് അഹമദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻസാർ മുഹമ്മദാലി സ്വാഗതവും, മാട്ടുമ്മൽ വിംമ്പിനോ ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് പി സൈനുദ്ധീൻ നന്ദിയും പറഞ്ഞു.

Comments are closed.