ചാവക്കാട്: തുടർച്ചയായി പെയ്ത മഴയിൽ കുതിർന്ന് സ്വകാര്യ ചികിത്സാ കേന്ദ്രത്തിൻറെ ചുമരും മേൽക്കൂരയും ഇടിഞ്ഞ് വീണു.
എടക്കഴിയൂർ പുളിക്കൽ റിയാസിൻ്റെ ഉടമസ്ഥതയിലുള്ള ആരിഫിയ്യ ക്ലിനിക്കിൻ്റെ മേൽകൂരയും ചുമരുമാണ് തകർന്നത്. തുടർച്ചയായ മഴ പെയ്തതിൽ കുതിർന്ന ചുമർ ആദ്യം വീണതിനു പിന്നാലെയാണ് മേൽകൂരയും തകര്‍ന്നത്. അവധിദിനമായ ഞായറാഴ്ച്ച രോഗികൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.