mehandi new

ആരോഗ്യമുള്ള ജീവിതത്തിന് മനക്കരുത്ത് അനിവാര്യം – സുരേന്ദ്രൻ മങ്ങാട്

fairy tale

ചാവക്കാട് : എല്ലാ രോഗ ശമനത്തിനും മനക്കരുത്താർജിക്കലാണ് പ്രധാനമായും വേണ്ടതെന്ന് പ്രശസ്ഥ എഴുത്തുകാരനും ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യുമായ സുരേന്ദ്രൻ മങ്ങാട്  പറഞ്ഞു. കൺസോൾ നവവത്സര സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവവത്സര  സാന്ത്വന സംഗമവും, ഡയാലിസിസ് കൂപ്പൺ വിതരണവും കെ.കെ. മാൾ ഓഡിറ്റോറിയത്തിൽ നടന്നു. കൺസോർ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ് ജമാൽ താമരത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകൻ യൂനസ് ബാവ മുഖ്യാതിഥിയായിരുന്നു. സദസ്സിന് ആഹ്ലാദം  പകരുന്ന ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. 

planet fashion

ശരീഫ് കായൽകടവ്, എ കെ പി എ മേഖല ട്രഷറർ ഷബീർ ശോഭ, കൺസോൾ മുൻ പ്രസിഡണ്ട് വി.എം. സുകുമാരൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രസിഡണ്ട് ഹക്കീം ഇമ്പാർക്ക് സ്വാഗതവും സി.എം. ജനീഷ് നന്ദിയും പറഞ്ഞു.

തുടർന്ന് ചാവക്കാട് സിംഗേഴ്സിന്റെ  ഗാനമേളയും  അരങ്ങേറി. ട്രസ്റ്റിമാരായ പി.വി. അബ്ദു, എം.കെ. നൗഷാദ് അലി, സ്റ്റാഫംഗങ്ങളായ സൈനബ, സൗജത്ത്നിയാസ്, റമീസ് എന്നിവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.