ചാവക്കാട്: അകലാട് എം.ഐ.സി ഇംഗ്ലീഷ് സ്‌കൂളിന്റെ 27-ാം വാര്‍ഷികാഘോഷം  ജില്ല പോലീസ് സൂപ്രണ്ട് എന്‍. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.ഐ.സി വര്‍ക്കിങ് പ്രസിഡണ്ട് വി കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ കെ.വി ഷാനവാസ്, പ്രിന്‍സിപ്പാള്‍ പി.വാസുദേവന്‍, എം.ഐ.സി സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി കെ.എസ്സ് എം ബഷീര്‍ ഹാജി, പി. വി കുഞ്ഞിമുഹമ്മദ്, കെ.വി മൊയ്തുട്ടി ഹാജി, പി കുഞ്ഞിമുഹമ്മദ്ഹാജി എടക്കര, വി കെ കുഞ്ഞിമോന്‍ ഹാജി എരമംഗലം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.