ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിവിധ കരകളില്‍ നിന്നുള്ള ആഘോഷങ്ങള്‍ ക്ഷേത്രത്തില്‍ എത്തി. മടേകടവ് കൈലാസം, ചത്രപതി, ഇരട്ടപ്പുഴ ബാലസംഘം, ഓംകാരം, യുവകിരണം, ഇരട്ടപ്പുഴ ശിവഗംഗ, ഒരുമ ബീച്ച്, എന്നീ കമ്മറ്റികളുടെ എഴുന്നെള്ളിപ്പ് വൈകീട്ടോടെ ക്ഷേത്രത്തിലെത്തി. ശിവശക്തി കമ്മറ്റി, ബാലസംഘം, ഭഗവത്, ബ്ലാങ്ങാട് ബീച്ച് കുരുക്ഷേത്ര എന്നീ കമ്മറ്റികളുടെ ഉത്സവം രാത്രിയിലും ക്ഷേത്രത്തിലെത്തി. വിദ്യാര്‍ത്ഥികളുടെ സംഗീത, നൃത്ത കലാപരിപാടികള്‍, തുടര്‍ന്നു നാടന്‍പാട്ട് ദൃശ്യാവിഷ്‌ക്കാരം എന്നിവയും ഉണ്ടായി. ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ദിനില്‍ കാര്‍മ്മികത്വം വഹിച്ചു.
തിരുവത്ര സ്വയംഭൂ ശിവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഉച്ചക്ക് തിടമ്പ് എഴുള്ളിപ്പ്, പ്രസാദ ഊട്ട് എന്നിവ നടന്നു. തുടര്‍ന്ന് വിവിധ പൂരാഘോഷ കമ്മറ്റികളായ ജനമൈത്രി, ശിവപുരി, ഓറഞ്ച്, കാളപ്പെരുമ്പറ കൂട്ടം എന്നിവയുടെ ഉത്സവങ്ങള്‍ ക്ഷേത്രത്തില്‍ എത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്ത്രശര്‍മ്മന്‍ നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു. ഡബിള്‍ തായമ്പക, സംഗീത നിശ, പുലര്‍ച്ച തിടമ്പ് എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായി.
ചാവക്കാട് വിശ്വനാഥക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. വൈകീട്ട് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടികയറ്റം നടന്നു. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം, ഭജന്‍സ്, മണലൂര്‍ ഗോപിനാഥിന്റെ ഓട്ടന്‍തുള്ളല്‍, കുറത്തിയാട്ടം എന്നിവ ഉണ്ടായി.

തിരുവത്ര സ്വയംഭൂ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് നട എഴുള്ളിപ്പില്‍ നിന്ന് 

ചാവക്കാട് വിശ്വനാഥക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റുന്നു