പാലയൂർ: എ എം എൽ പി സ്കൂൾ മികവുത്സവം 2018 ആഘോഷിച്ചു. ചാവക്കാട് നഗരസഭാ പാലയൂർ 88-ആം നമ്പർ അംഗനവാടിയിൽ വെച്ചു നടന്ന പരിപാടി ഒ എസ് എ പ്രസിഡന്റ് അനീഷ് പാലയൂർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ കൗൺസിലർ ഷാഹിന സലിം അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സി ഗിരിജ, അധ്യാപകരായ ടെസ്സി, ബിന്ദു, കൊച്ചുമേരി എന്നിവർ പ്രസംഗിച്ചു.