ചാവക്കാട് : ചേറ്റുവ രാജാ ഐലന്റിൽ പട്ടാളം കേമ്പ് ചെയ്യുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്ന പ്രചാരണത്തിൽ സ്വദേശത്തും വിദേശത്തുമുള്ള നാട്ടുകാർ പരിഭ്രാന്തിയിൽ.
ഇന്നലെ ശനിയാഴ്ച തൃശൂർ ബി എസ് എഫ് ക്യാംപിലെ അറുപതോളം സൈനികർ കുടുംബവുമൊത്ത് രാജാ ഐലന്റിൽ പിക്നിക്കിന്റെ ഭാഗമായി എത്തുകയും ബോട്ടിങ് കഴിഞ്ഞു തിരിച്ചു പോവുകയും ചെയ്തിരുന്നു. ഇതാണ് പട്ടാളം ഇറങ്ങിയ വാർത്തകൾ പ്രചരിക്കാൻ ഇടയാക്കിയത്.
നിലവിലെ സാഹചര്യത്തിൽ സൈനികർ കൂട്ടമായി സൈനിക വാഹനത്തിൽ വന്നിറങ്ങിയ ആശങ്ക പങ്കുവെച്ച് ഇന്നലെ ചിലർ പങ്കുവെച്ച വോയ്‌സ് നോട്ടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.