ചാവക്കാട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ ചാവക്കാട് പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ചു. മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനം ആരംഭിച്ച് പോസ്റ്റ്‌ ഓഫിസിനു മുൻപിൽ ഉപരോധസമരം തീർത്തു.
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും, രാജ്യം ഇതുവരെ കാത്തുസൂക്ഷിച്ച മതേതര മൂല്യങ്ങൾ തകർക്കുന്നതാണ് ഈ ആക്റ്റ് എന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി.ആർ.ഹനീഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസൽ ഉസ്മാൻ, അക്ബർ പി.കെ, ഒ കെ റഹിം, എന്നിവർ സംസാരിച്ചു.
ഷിഹാബ്, കെ.വി സൈഫുദ്ധീൻ, പി, സുഹൈൽ, ഖാലിദ് കടവിൽ, പി എച്ച് റസാഖ്, സലിം ഗുരുവായൂർ എന്നിവർ പ്രകടത്തിന് നേതൃത്വം നൽകി.