ചെമ്പൈ സംഗീതോത്സവം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യേശുദാസ് പാടിയ പാട്ടുകൾ എല്ലാ ക്ഷേത്രത്തിലും ഉപയോഗിക്കും എന്നാൽ അദ്ദേഹത്തിന് ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയില്ല, കഥകളി സംഗീതജ്ഞൻ ആയ കലാമണ്ഡലം ഹൈദർ അലിക്ക് ക്ഷേത്രമതിൽ കെട്ടിനകത്ത് പരിപാടി അവതരിപ്പിക്കാൻ കഴിയാതിരുന്നത് ഇന്നും ഒരു നീറ്റലായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഗീതം എല്ലാ മനുഷ്യരുടെയും മനസിനെ നൻമയുള്ളതാക്കുന്നു. അത് മൃഗങ്ങളെ പോലും നിശബ്ദരാക്കുന്നു. അതാണ് സംഗീതത്തിൻ്റെ സവിശേഷത. ചെമ്പൈ സ്വാമികൾ അനശ്വരനായ കലാകാരനാണ്. ജാതിഭേദങ്ങളില്ലാതെ ഉന്നതമായ മാനവിക ബോധ്യം പുലർത്തി. അദ്ദേഹം അവശേഷിപ്പിച്ച നൻമകൾ സ്വാംശീകരിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
ചെമ്പൈ സ്വാമികൾ ഉചയോഗിച്ചിരുന്ന തംബുരു മേൽപുത്തൂർ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ സ്ഥാപിച്ചു ചടങ്ങിൽ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത മൃദംഗ വിദ്വാൻ തിരുവനന്തപുരം വി സുരേന്ദ്രന് മന്ത്രി സമ്മാനിച്ചു. ചെമ്പൈ സ്വാമികൾ ഉചയോഗിച്ചിരുന്ന തംബുരു മേൽപുത്തൂർ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ സ്ഥാപിച്ചു .ദേവസ്വം പുറത്തിറക്കിയ 2023 ലെ ഡയറി തിരുവനന്തപുരം വി സുരേന്ദ്രന് നൽകി മന്ത്രി പ്രകാശനം ചെയ്തു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ എക്സ് എം.പി. മനോജ് ബി നായർ, കെ.ആർ ഗോപിനാഥ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പുരസ്കര ജേതാവ് മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, എൻ. ഹരി, ഗുരുവായൂർ മണികണ്ഠൻ എന്നിവർ സന്നിഹിതരായി. അഡ്മിനിസ്ട്രേറ്റർ കെ. പി. വിനയൻ നന്ദി പറഞ്ഞു.
Comments are closed.