mehandi new

റമദാന്‍ നിര്‍ദ്ധനസമൂഹത്തിന് അനുഗ്രഹം – ചാവക്കാട് സിഐ ജോണ്‍സണ്‍

fairy tale

ചാവക്കാട്: റമദാന്‍ മാസം നിര്‍ദ്ധനസമൂഹത്തിന് അനുഗ്രഹമാണന്ന് ചാവക്കാട് സി ഐ എ ജെ ജോണ്‍സന്‍ പറഞ്ഞു. അകലാട് ഖലീഫ ട്രസ്റ്റിന്റെ പ്രതിമാസ പെന്‍ഷന്‍ വിതരണവും, റംസാന്‍ റിലീഫ് പ്രവര്‍ത്തനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. നോമ്പും, നമസ്‌കാരവും, കൃത്യമായി നടത്തിയാല്‍ മാത്രം പോര സഖാത്ത് കൊടുക്കലും നിര്‍ബന്ധമാണ്. സഖാത്തിന് ഒരുവിട്ടു വീഴ്ചയും ഖുര്‍ആന്‍ നല്‍കിയിട്ടില്ല. അയല്‍വാസിയെ സഹോദരനായി കാണാന്‍ പഠിപ്പിച്ച ഇസ്‌ലാംമതം അയല്‍വാസി ഏതുമതക്കാരനാണന്ന് ചോദിച്ചില്ല. ഇതാണ് ഇസ്‌ലാം മതത്തിന്റെ മഹാത്മ്യം സി ഐ പറഞ്ഞു. എം പി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി കെ മൊയ്തുണ്ണി, ആര്‍ വി ഷറഫുദ്ധീന്‍, കെ സി ഷഫീര്‍, ടി കെ ഉസ്മാന്‍, എം പി ജലീല്‍, നസീഫ് യൂസഫ്, ഹാഫിള് ഷക്കീര്‍ ഹുസൈന്‍ അല്‍ ഖാസിമി എന്നിവര്‍ പ്രസംഗിച്ചു. ത്യുടര്‍ന്ന്‍ ബോധവത്ക്കരണ ക്‌ളാസും, റംസാന്‍ റിലീഫ് വിതരണവും നടന്നു.
ആറു വര്‍ഷം മുമ്പ് തുടക്കം കുറിച്ച ഖലീഫാ ട്രസ്റ്റില്‍ മൂന്നു വര്‍ഷമായി ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് ആരംഭിച്ചിരുന്നു. ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന 20 വിദ്യാര്‍ത്ഥികളടക്കം 60 പേര്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ പഠനം നടത്തുന്നുണ്ട്. മുഴുവന്‍ ചിലവുകളും ഖലീഫാ ട്രസ്റ്റാണ് വഹിക്കുന്നത്.
തീരദേശമേഖലയിലെ നിര്‍ദ്ധനകുടുബങ്ങള്‍ക്ക് ഖലീഫാ ട്രസ്റ്റ് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്. നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ട്രസ്റ്റ് രൂപം നല്‍കിയിട്ടുണ്ട്. വിദേശത്ത് ജോലിചെയ്യുന്ന എം പി യൂസഫ് ചെയര്‍മാനും, ടി കെ ഉസ്മാന്‍ ജനറല്‍ സെക്രട്ടറിയുമായുള്ള കമ്മറ്റിയാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

Royal footwear

Comments are closed.