mehandi banner desktop
Chavakkad online

എം എസ് എസ് ചാവക്കാട് യൂണിറ്റ് പ്രതിമാസ പെൻഷൻ വിതരണം ചെയ്തു

Ft

ചാവക്കാട് : ജീവകാരുണ്യ രംഗത്ത് എം എസ് എസ് നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തൂലവും, മാതൃകാപരവുമാണെന്ന്  ശരീഫ് തറയിൽ അഭിപ്രായപ്പെട്ടു. സാമൂഹ്യ രംഗത്ത് കക്ഷി രാഷ്ട്രിയ ജാതി മത ചിന്തകൾക്കതീതമായ നല്ല പ്രവർത്തനങ്ങളാണ് കേരളത്തിലുടനീളം എം എസ് എസ് കാഴ്ച്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് യൂണിറ്റ് കമ്മറ്റി എല്ലാ മാസവും ഒന്നാം തിയ്യതി സംഘടിപ്പിച്ചുവരുന്ന  നിർധന രോഗികൾക്കുള്ള മരുന്ന്, പെൻഷൻ വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Jan oushadi

പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ. പ്രസിഡണ്ട് ടി. എസ്. നിസാമുദ്ദീൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.  അഡ്വ.  കെ. എസ്. എ ബഷീർ, മുബാറക്ക് ഇംബാറക്ക്, എം. പി. ബഷീർ, അനീഷ് പാലയൂർ, എ.വി. മുഹമ്മദ് അഷ്റഫ്, ഹാരീസ് കെ മുഹമ്മദ്, ഹക്കീം ഇംബാറക്ക്, അഷറഫ്. ടി വി, അബൂബക്കർ കുഞ്ഞി എന്നിവർ സംസാരിച്ചു.

Comments are closed.