ഗുരുവായൂര്‍: കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍ നിര്‍മിച്ച മാതാവിന്റെ ഗ്രോട്ടോ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വെഞ്ചരിച്ചു. വികാരി ഫാ. നോബി അമ്പൂക്കന്‍, അസി. വികാരി ഫാ. ഷിജോ പൊട്ടത്തുപറമ്പില്‍, ഫാ. അജീഷ് പെരിഞ്ചേരി എന്നിവര്‍ സഹകാര്‍മികരായി. ബിഷപ്പിന്റെ കാര്‍മികത്വത്തില്‍ ഗ്രോട്ടോയില്‍ നൊവേനയും നടന്നു. സ്‌നേഹവിരുന്നും ഉണ്ടായി. കൈക്കാരന്മാരായ ജെയ്‌സന്‍ ജോര്‍ജ്, ചാര്‍ളി മാളിയമ്മാവ്, ജെയിംസ് മണ്ടുമ്പാല്‍, ജോബി വാഴപ്പുള്ളി എന്നിവര്‍ നേതൃത്വം നല്‍കി.