ചലിക്കും പാലം വാഹനമോടിച്ച് തകര്‍ത്ത സംഭവം – പൊലീസിനെതിരെ പഞ്ചായത്ത് ഭരണ നേതൃത്വം
ചാവക്കാട്: നാലാംകല്ല് പതേരിക്കടവ് ചലിക്കും പാലം വാഹനമോടിച്ച് തകര്‍ത്ത സംഭവത്തില്‍ നഷ്ട പരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ മൂന്ന് മാസമായിട്ടും നടപടിയെടുക്കുന്നില്ലെന്ന് പൊലീസിനെതിരെ പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ പരാതി.
നാലാം കല്ല് അവിയൂര്‍ റോഡില്‍ കനോലി കനാലിനു കുറുകെ നിര്‍മ്മിച്ച ചലിക്കും പാലത്തിന്റെ മുകളില്‍ നിര്‍മ്മിച്ച ഇരുമ്പ് ദണ്ഡാണ് മിനിലോറി കയറ്റിയതിനെ തുടര്‍ന്ന് തകര്‍ന്നു വിണത്. വിലയ വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ലാത്ത ഇരുമ്പ് പാലത്തിനു കുറുകെ മുകളിലായി അത്തരം വാഹനങ്ങള്‍ കടക്കുന്നത് തടയാനായി നിര്‍മ്മിച്ച ഇരുമ്പ് ദണ്ഡാണ് തകര്‍ന്നത്. തകര്‍ന്ന പാലത്തിന്‍്റെ മറ്റു ഭാഗങ്ങള്‍ പഞ്ചായത്ത് തന്നെ നേരിട്ട് അറ്റ കുറ്റ പണി തീര്‍ത്തിരുന്നുവെങ്കിലും നേരത്തെ തകര്‍ന്ന ഇരുമ്പ് ദണ്ഡ് ഇനിയും സ്ഥാപിച്ചിട്ടില്ല. അതു കാരണം രാത്രിയായാല്‍ നിരവധി വലിയ വാഹനങ്ങളാണ് പാലത്തിലൂടെ കടന്നു പോകുന്നത്. വലിയ വാഹനങ്ങള്‍ക്ക് ദേശീയ പാതയിലും തിരിച്ച് അവിയൂര്‍, എടക്കര, പുന്നയൂര്‍ ഭാഗങ്ങളിലും എത്തണമെങ്കില്‍ കാജാ കമ്പനി വഴിയുള്ള വളയം തോട് പാലമോ മന്ദലാംകുന്ന് പാലമോ കടക്കേണ്ടതുണ്ട്. ഇത്രയും ദൂരം കടക്കാനുള്ള മടിയാണ് ഇപ്പോള്‍ മറ്റു തടസ്സങ്ങളില്ലാത്തതു കാരണം നാലാം കല്ല് പാലം കയറി വഴി പോകാന്‍ കാരണം. ഇത്തരം വലിയ വാഹനങ്ങള്‍ കടന്നു പോകുന്നത് പാലത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയൊന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ 25നാണ് എടക്കര സ്വദേശിയുടെ മിനി ലോറി പാലത്തിലൂടെ അതിക്രമിച്ചു കയറുന്നതിനിടെ ഇരുമ്പ് ദണ്ട് തകര്‍ത്തത്. സംഭവം അറിഞ്ഞ ഉടനെ വടക്കേക്കാട് പൊലീസിനു പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. ബാഹ്യ ഇടപെടലാണ് നടപടിക്ക് തടസ്സമാകുന്നതെന്നും ആക്ഷേപമുണ്ട്. വടക്കേക്കാട് പൊലീസിന്‍്റെ നിസംഗതയില്‍ പ്രതിഷേധിച്ച് പഞ്ചയാത്ത് ഭരണ കൂടം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. എന്നാല്‍ പാലത്തിലേക്ക് വാഹനമോടിച്ച്ക്രോസ് ബാര്‍ തകര്‍ത്തയാളുടെ വീട് എവിടെയാണെന്ന് അറിയാത്തതിനാലാണ് നടപടിയെടുക്കാത്തതെന്നാണ് പൊലീസിന്‍്റെ ഭാഷ്യം. വാഹനത്തെക്കുറിച്ചും ഓടിച്ചയാളെക്കുറിച്ചും വ്യക്തമായ വിവരം നല്‍കിയിട്ടും ഇതാണവസ്ഥയെന്നും പഞ്ചായത്ത് അധികൃതര്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Comments are closed.