mehandi new

ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ്സ്‌ കത്തിനശിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ഓടിക്കൊണ്ടിരിക്കെ ടൂറിസ്റ്റ് ലക്ഷ്വറി ബസ്സിനു തീപിടിച്ചു. ബസ്സ്‌ പൂര്‍ണ്ണമായും കത്തി നശിച്ചു. ഡ്രൈവര്‍ ബസ്സില്‍ നിന്നും ചാടി രക്ഷപ്പെട്ടു. കടപ്പുറം നോളീറോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടര മണിക്കാണ് സംഭവം. ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്കു പോവുകയായിരുന്ന ബസ്സാണ് അഗ്നിക്കിരയായത്. ചേറ്റുവ റോഡില്‍ പണി നടക്കുന്നതിനാല്‍ ചാവക്കാട് ബീച്ച് വഴി പോവുകയായിരുന്നു. ബസ്സിന്റെ പിറകുവശത്തുള്ള എഞ്ചിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. ബസിന്റെ പിന്നില്‍ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രികനാണ് പുറകില്‍ തീ പടരുന്നത് ഡ്രൈവറെ അറിയിച്ചത്. കേച്ചേരി സ്വദേശിയായ ഡ്രൈവര്‍ സിനു ഉടന്‍ ബസ്സ്‌ റോഡരികില്‍ നിര്‍ത്തി ചാടി രക്ഷപ്പെടുകയൈരുന്നു. നിമിഷനേരം കൊണ്ട് തീ ആളിപടര്‍ന്നു. ബസ്സില്‍ മറ്റു യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല.
അതുവഴി വന്ന യാത്രക്കാരും സമീപ വാസികളും, രക്ഷാപ്രവര്‍ത്തനത്തിനു മുതിര്‍ന്നെങ്കിലും ബസ്സ്‌ പൂര്‍ണ്ണമായും അഗ്നിവിഴുങ്ങി. തീ തെങ്ങോളം ഉയര്‍ന്നു. ഡീസല്‍ ടാങ്ക് പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ബസ്സില്‍ നിന്നും വളരെ അകലം പാലിച്ചു. ഗുരുവായൂരില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സും, ചാവക്കാട് പോലീസും സ്ഥലത്തെത്തിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല ബസ് പൂര്‍ണമായും കത്തിചാമ്പലായി. എറിയാട് മണപ്പാട്ട് മുഹമ്മദ് ഷെഹീറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ബസ്സ്‌. അറുപത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Meem travels

Comments are closed.