ഓർമ്മകളിലെ നല്ല കാലം – എം ആർ ആർ എം ’88 – ’89 ബാച്ച് കുടുംബ സംഗമം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : എം ആർ ആർ എം ’88 – ’89 ബാച്ച് പഠിതാക്കളുടെ കുടുംബ സംഗമം “ഓർമ്മകളിലെ നല്ല കാലം” എന്ന പേരിൽ എം ആർ ആർ എം സ്കൂളിൽ വെച്ച് നടന്നു. പഴയകാല സഹപാഠികൾക്ക് ഒത്തൊരുമിക്കാൻ 30 വർഷങ്ങൾക്കു ശേഷമുള്ള ഒരു വേദിയായി സംഗമം മാറി. ആ ബാച്ചിലെ അദ്ധ്യാപിക അധ്യാപകരും, ഭൂരിപക്ഷ പഠിതാക്കളും കുടുംബവുമൊന്നിച്ചു പങ്കെടുത്ത സംഗമം വേറിട്ട ഒരു അനുഭവമായി മാറി.
’88 – ’89 ബാച്ച് ഗ്രൂപ്പിന്റെ രക്ഷാധികാരി പി വി മുഹമ്മദ് യാസീൻ അധ്യക്ഷനായ ചടങ്ങിന് മുൻ ഹെഡ്മിസ്ട്രസ് ശോഭ ടീച്ചർ നിലവിളക്കു തെളിയിച്ചു ഉൽഘാടനം നിർവഹിച്ചു. ഒരു വർഷത്തോളമായി രൂപീകരിക്കപ്പെട്ട ഈ കൂട്ടായ്മയ സ്ക്കൂളിന്റെ ഭാവി പുരോഗമന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണ അറിയിക്കുകയും, പ്രയാസം അനുഭവിക്കുന്ന സഹപാഠികളുടെ കാര്യത്തിൽ രണ്ടു ലക്ഷത്തോളം രൂപ സാമ്പത്തിക സഹായം നൽകുമെന്നും അറിയിച്ചു. സ്ക്കൂളിനുള്ള ധനസഹായം രക്ഷാധികാരി മുഹമ്മദ് യാസീൻ ഹെഡ്മിസ്ട്രസ് രേവതി ടീച്ചർക്ക് നൽകി. അദ്ധ്യാപകർക്കുള്ള 88-89 ബാച്ചിന്റെ സ്നേഹോപഹാരങ്ങളും, പത്താം തരത്തിലും പ്ലസ് ടുവിനും ഉന്നത വിജയം നേടിയസഹപാഠികളുടെ മക്കൾക്ക് പുരസ്ക്കാരങ്ങളും വിതരണം ചെയ്തു.
പഴയകാല അദ്ധ്യാപിക അധ്യാപകർ, നിലവിലെ ഹെഡ്മിസ്ട്രസ് രേവതി ടീച്ചർ, പി ടി എ പ്രസിഡന്റ് ബഷീർ മൗലവി, പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ആഷിഫ് റഹ്‌മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കൺവീനർമാരായ സതീശൻ, മുജീബ് ഫസ്റ്റ്, ബൈജു അയിനപുള്ളി, നിഖേഷ്, അൻവർ ഹുസൈൻ, ഷാജഹാൻ, ഷമീർ, ഷിഹാബ്, ഉമ്മർ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. കുട്ടായ്മയുടെ ജനറൽ സെക്രട്ടറി ജിമ്മി സ്വാഗതവും, പ്രസിഡന്റ് ഷരീഫ് ബാബു ആമുഖ പ്രസംഗവും ട്രഷറർ നിയാസ് അഹമ്മദ് നന്ദിയും പറഞ്ഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.