mehandi banner desktop
Chavakkad online

ലഹരിക്കെതിരെ ‘തൂഫാൻ കിക്കു’മായി എം.എസ്.എഫ് പുതിയറ യൂണിറ്റ്

Ft

ചാവക്കാട്: ലോകകപ്പ് ആവേശത്തോടൊപ്പം ലഹരിക്കെതിരായ ബോധവൽക്കരണവുമായി എം.എസ്.എഫ് പുതിയറ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ‘തൂഫാൻ കിക്ക്’ ശ്രദ്ധേയമായി. സംസ്ഥാന സർക്കാരിൻ്റെ ലഹരിവിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായാണ് പരിപാടി നടത്തിയത്.​കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം. മനാഫ് പരിപാടി ഉദ്ഘാടനം ചെയ്തു. സബാഹ് താഴത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എസ്.എഫ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ടി.എഫ്. ഹൈഫ ലഹരിവിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.​മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി കെ.എച്ച്. അബ്ദുൽ സത്താർ, മേഖലാ സെക്രട്ടറി ടി.വി. അബ്ദുൽ അസീസ്, എം.എസ്.എഫ് മുനിസിപ്പൽ പ്രസിഡൻ്റ് ദാവൂദുൽ ഹക്കീം, ടി.എ. ഇല്യാസ്, പി.എസ്. ഷഹബാസ് എന്നിവർ സംസാരിച്ചു.​’തൂഫാൻ കിക്ക്’ മത്സരത്തിൽ സജിൽ ബാബു ഒന്നാം സ്ഥാനവും, അമൻ മുജീബ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് എം.എസ്.എഫ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ടി.എഫ്. ഹൈഫ, വൈസ് പ്രസിഡൻ്റ് ടി.എസ്. തെൻഹ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Jan oushadi

Comments are closed.