mehandi banner desktop
Chavakkad online

അന്താരാഷ്ട്ര യോഗ ദിനം: തിരുവത്ര വിദ്യാനികേതൻ സ്കൂളിൽ യോഗ പ്രദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Ft

ചാവക്കാട്: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് തിരുവത്ര വിവേകാനന്ദ യോഗ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിദ്യാനികേതൻ സ്കൂളിൽ യോഗ പ്രദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. യോഗാഭ്യാസങ്ങൾ ജീവിതചര്യയുടെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പരിപാടി.​യോഗ മാസ്റ്റർ സുബിൻ പഞ്ചവടി പരിപാടി ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ യോഗ കേന്ദ്രം വൈസ് ചെയർമാൻ എം.എസ്. ശിവദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന യോഗാ സന്ദേശം സെക്രട്ടറി ഷഹറാബാനു ടീച്ചർ വായിച്ചു.​വിവേകാനന്ദ യോഗ കേന്ദ്രം ഭാരവാഹികളായ വി.ജി. സതീശൻ, കെ.എ. അർജുനൻ, മുരളി നെടിയേടത്ത്, കെ.കെ. രാധാകൃഷ്ണൻ, എം.വി. സുധീർ പുന്ന, മൊയ്തീൻ ഷാ, സിന്ധു പിതാംബരൻ, വിഷ്ണു സോമൻ, ഷാജി പി. രാജൻ, ജയറാം മാസ്റ്റർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Jan oushadi

Comments are closed.