mehandi new

എംഎസ് എസ് പ്രതിമാസ ഔഷധ, പെൻഷൻ വിതരണം നടന്നു

fairy tale

ചാവക്കാട് : അനുപമമായ സഹജീവിസ്നേഹത്തിന്റെ നവീന ഗാഥകൾ രചിക്കുകയാണ് എം.എസ്.എസ്. എന്ന് പ്രശസ്ത പ്രവാസി സാഹിത്യകാരനും കാരുണ്യ പ്രവർത്തകനുമായ അഷറഫ് കാനാമ്പുള്ളി അഭിപ്രായപ്പെട്ടു. ചാവക്കാട് യൂണിറ്റ് വർഷങ്ങളായി നടത്തിവരുന്ന പ്രതിമാസ ഔഷധ, പെൻഷൻ വിതരണോദ്‌ഘാടനം (2023 ജനുവരി )
എം എസ്.എസ്. കൾചറൽ കോംപ്ലക്സിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു.

planet fashion

എം.എസ്.എസ്. സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ എം.പി. ബഷീർ,
ജില്ലാ കോ ഓഡിനേറ്റർ ബദറുദ്ദീൻ ഗുരുവായൂർ, മുനിസിപ്പൽ കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, മാദ്ധ്യമ പ്രവർത്തകൻ കെ.സി. ശിവദാസ്, സി.വി. സുരേന്ദ്രൻ, അബ്ദുട്ടി കൈതമുക്ക്,
കെ.എസ്. ബാബുരാജ്,ഷെബീർ ഡിജി മാക്സ്, ഹാരിസ് കെ.മുഹമ്മദ്, നൗഷാദ് അഹമ്മു, ഹക്കീം ഇമ്പാർക്ക്, ജലീൽ കാര്യാടത്ത്, പി.വി.ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു.

Macare 25 mar

Comments are closed.